തുറിച്ചുനോക്കിയതിന്റെ പേരില്‍ യുവാവിനെ മൂന്നംഗ സംഘം തല്ലിക്കൊന്നു.ഞായറാഴ്ച പുലര്‍ച്ചെ മും ബൈയില്‍ മാതുംഗയിലെ റെസ്റ്റോറന്റിലാണ് സംഭവം.കോള്‍ സെ ന്റര്‍ ജീവനക്കാരനായ റോണിത് ഭലേക്കര്‍ എന്ന 28കാരനാണ് കൊല്ലപ്പെട്ടത്
മുംബൈ: തുറിച്ചുനോക്കിയതിന്റെ പേരില്‍ യുവാവിനെ മൂന്നംഗ സംഘം തല്ലിക്കൊന്നു. ഞായറാഴ്ച പുലര്‍ച്ചെ മുംബൈയില്‍ മാതുംഗയിലെ റെസ്റ്റോറന്റിലാണ് സംഭവം. കോള്‍ സെന്റര്‍ ജീവനക്കാര നായ റോണിത് ഭലേക്കര്‍ എന്ന 28കാരനാണ് കൊല്ലപ്പെട്ടത്. തുറിച്ചുനോക്കിയതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാ ശിച്ചതെന്ന് പൊലിസ് പറയുന്നു. സംഭവത്തില്‍ മൂവരെയും അറസ്റ്റ് ചെയ്തു.
ഒരു സുഹൃത്തിനോടൊപ്പം മാതുംഗയിലേക്ക് പോവുകയായിരുന്നു റോണിത് ഭലേക്കര്‍. ഇയാള്‍ മദ്യല ഹരിയിലായിരുന്നു. അതിനിടെ, റെസ്റ്റോറന്റില്‍ വച്ച് മൂന്ന് പ്രതികളില്‍ ഒരാളെ തുറിച്ചുനോക്കിയതാ ണ് പ്രകോപനത്തിന് കാരണം. ഇതിനെ ചൊല്ലിയുള്ള വാക്കേറ്റത്തിനൊടുവില്‍ യുവാവിനെ ബെല്‍ റ്റ് കൊണ്ട് തലയ്ക്ക് അടിച്ചു. തുടര്‍ന്ന് വയറില്‍ ഇടിച്ചും ചവിട്ടിയും കൊലപ്പെടുത്തുകയായിരുന്നുവെ ന്ന് പൊലിസ് പറയുന്നു.
ആക്രമണത്തെത്തുടര്‍ന്ന് തളര്‍ന്നു വീണ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ ര ക്ഷിക്കാന്‍ സാധിച്ചില്ല. പ്രതികള്‍ക്കെതിരേ ഐപിസി 302(കൊലപാതകം), 504 (മനപ്പൂര്‍വം അപമാ നിക്കല്‍), 506 (ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് മൂന്നുപേര്‍ക്കെതി രെയും കേസെടുത്തതെന്നും പൊലിസ് വ്യക്തമാ ക്കി. പ്രതികളെ പ്രാദേശിക കോടതിയില്‍ ഹാജരാ ക്കിയ ശേഷം മൂന്ന് ദിവസത്തേക്ക് പൊലിസ് കസ്റ്റഡിയില്‍ വിട്ടു.