റിയാദ് സീസണിൽ ഇന്ന് മുതൽ ഒമ്പത് ഇന്ത്യൻ ആഘോഷരാവുകൾ

2404114-untitled-1

റിയാദ് : സൗദി അറേബ്യയിലെ ഏറ്റവും വലിയ സാംസ്കാരിക വിനോദോത്സവമായ റിയാദ് സീസണിലെ ഈ വർഷത്തെ പ്രധാന വേദികളിൽ ഒന്നായ സുവൈദി പാർക്കിൽ ഇന്ന് വൈകീട്ട് ഇന്ത്യൻ സാംസ്കാരികോത്സവത്തിന് തുടക്കമാകും. ഇനി ഒമ്പത് രാത്രികളിൽ ഇന്ത്യൻ സാംസ്‌കാരിക പൈതൃക കലാപരിപാടികൾ അരങ്ങേറും. ഓൺലൈൻ വഴി സൗജന്യ ടിക്കറ്റെടുത്ത് വൈകീട്ട് നാല് മുതൽ പാർക്കിലേക്ക് പ്രവേശിക്കാം. 6.30-ന് രണ്ട് കിലോമീറ്റർ ചുറ്റളവിൽ വിശാലമായ സുവൈദി പാർക്കിനെ പ്രദക്ഷിണം ചെയ്യുന്ന ഇന്ത്യയുടെ കലാസംസ്കാരിക വൈവിധ്യങ്ങൾ വിളിച്ചോതുന്ന ഘോഷയാത്രയോടെ ആഘോഷത്തിന് ഔദ്യോഗികകമായ തുടക്കമാകും. വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളുടെ തനത് പാരമ്പര്യ കലാരൂപങ്ങളായ ഛൗ നൃത്തം, ഘൂമാർ നൃത്തം, ഗർബ നൃത്തം, കൽബെലിയ നൃത്തം, നാസിക് ഢോൾ, ചെണ്ടമേളം, പഞ്ചാബി ഡാൻസ്, ലാവണി നൃത്തം തുടങ്ങിയവ വർണശബളിമയോടെയും താളമേളങ്ങളോടെയും അണിനിരക്കുന്ന ഘോഷയാത്ര ലോകത്തിെൻറ നാനാദേശങ്ങളിൽനിന്നുള്ള കലാസ്വാദകർക്ക് മുന്നിൽ ഇന്ത്യയെ സാഘോഷം പരിചയപ്പെടുത്തുന്നതാകും.

Also read:  ലോക്‌സഭാ തിരഞ്ഞെടുപ്പ്; മണ്ഡലം 20, സര്‍ക്കാര്‍ ചെലവ് 352,66,44,181 രൂപ

എല്ലാ ദിവസവും വൈകീട്ട് നാല് മുതൽ രാത്രി 11 വരെയാണ് സുവൈദി പാർക്കിലെ ആഘോഷങ്ങൾ. വാരാന്ത്യങ്ങളിൽ രാത്രി ഒന്ന് വരെ പരിപാടികളുണ്ടാകും. webook.com എന്ന വെബ്‌സൈറ്റോ മൊബൈൽ ആപ്പോ വഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്. പൂർണമായും സൗജന്യമാണ്. ഒമ്പത് രാജ്യങ്ങളുടെ സാംസ്കാരികാഘോഷങ്ങളാണ് റിയാദ് സീസണിെൻറ ഭാഗമായി സുവൈദി പാർക്കിൽ അരങ്ങേറുന്നത്. അതിൽ ആദ്യത്തെ ഊഴമാണ് ഇന്ത്യയുടേത്. ഇന്ത്യയക്ക് ഒമ്പത് ദിവസമാണ് അനുവദിച്ചുകിട്ടിയിരിക്കുന്നത്. ഇന്ന് (ഒക്ടോ. 13) മുതൽ 21 വരെ.

Also read:  വ്യാജ കറൻസിയുമായി കുവൈത്ത് സെൻട്രൽ ബാങ്ക് മുൻ ജീവനക്കാരൻ പിടിയിൽ.

21 മുതൽ 25 വരെ ഫിലിപ്പീൻസ്, 26 മുതൽ 29 വരെ ഇന്തോനേഷ്യ, 30 മുതൽ നവംബർ രണ്ട് വരെ പാകിസ്താൻ, നവംബർ മൂന്ന് മുതൽ ആറ് വരെ യെമൻ, ഏഴ് മുതൽ 16 വരെ സുഡാൻ, 17 മുതൽ 19 വരെ സിറിയ, 20 മുതൽ 23 വരെ ബംഗ്ലാദേശ്, 24 മുതൽ 30 വരെ ഈജിപ്ത് എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളുടെ ദിനക്രമം.

ഭക്ഷണശാലകൾ, ഓരോ രാജ്യത്തിെൻറയും ഉത്പന്നങ്ങൾ, ഗെയിമുകൾ, കുട്ടികൾക്കുള്ള തിയേറ്റർ, സാംസ്കാരിക പൈതൃക സ്റ്റാളുകൾ തുടങ്ങി പാർക്കിൽ സന്ദർശകരെ ആകർഷിക്കും വിധമുള്ള പവലിയനുകളും ഒരുക്കിയിട്ടുണ്ട്. പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്ത് ഉൾപ്പടെ കലാകായിക രംഗത്തെ സെലിബ്രെറ്റികളും മേളക്ക് കൊഴുപ്പേകാൻ ഇവിടെയെത്തും.

Also read:  'മതരഹിതര്‍ക്കും സാമ്പത്തിക സംവരണത്തിന് അര്‍ഹത, ഭരണഘടനാപരമായ അവകാശം' ; നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി

റിയാദ് സീസണിലെ ഏക സൗജന്യ വേദിയാണ് സുവൈദി പാർക്ക്. വലിയ തുക വരുന്ന ടിക്കറ്റെകളെടുത്ത് പരിപാടികൾക്ക് പോകാനുള്ള സാമ്പത്തിക ശേഷിയില്ലാത്തവർക്ക് സുവൈദി പാർക്കിലെ വിനോദ സാംസ്കാരിക പരിപാടികൾ തികച്ചും സൗജന്യമായി ആസ്വദിക്കാം. വ്യത്യസ്ത ദേശക്കാർ തൊഴിലാളികളായും സംരംഭകരായുമുള്ള സൗദി അറേബ്യയിൽ വിദേശ കലാസാംസ്കാരികകേന്ദ്രം വഴി രാജ്യം ലക്ഷ്യം വെക്കുന്നത് വിവിധ രാജ്യങ്ങൾ തമ്മിലെ സാംസ്കാരിക വിനിമയമാണ്. കഴിഞ്ഞ വർഷം വലിയ തിരക്കാണ് സുവൈദി പാർക്കിൽ അനുഭവപ്പെട്ടിരുന്നത്. ഇത്തവണയും ആസ്വാദകരുടെ ഒഴുക്കുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കമ്യൂണിറ്റി പ്രോഗ്രാം കോഓഡിനേറ്റർ വിഷ്ണു വിജയ് പറഞ്ഞു.

Around The Web

Related ARTICLES

29-ാമത് മസ്‌കത്ത് അന്താരാഷ്ട്ര പുസ്തകമേളക്ക് തുടക്കം

മസ്‌കത്ത്: ആഗോളതലത്തിലും പ്രാദേശികമായും ശ്രദ്ധേയമായ 29-ാമത് മസ്‌കത്ത് അന്താരാഷ്ട്ര പുസ്തകമേള സന്ദർശകർക്കായി തുറന്നു. ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ നടക്കുന്ന മേള മെയ് 3 വരെ നീണ്ടുനിൽക്കും. 35 രാജ്യങ്ങളെ പ്രതിനിധീകരിച്ച് 674

Read More »

അബദ്ധത്തില്‍ അതിര്‍ത്തി കടന്നു; ബിഎസ്എഫ് ജവാന്‍ പാക് സൈന്യത്തിന്റെ പിടിയില്‍

കറാച്ചി: ബിഎസ്എഫ് ജവാനെ കസ്റ്റഡിയിലെടുത്ത് പാകിസ്താൻ. അന്താരാഷ്ട്ര അതിര്‍ത്തി അബദ്ധത്തില്‍ കടന്നെത്തിയ ജവാനെയാണ് പിടികൂടിയതെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യക്കും പാകിസ്താനും ഇടയിലെ നോമാൻസ് ലാൻഡിലെ കർഷകരെ നിരീക്ഷിക്കാനെത്തിയ ജവാനാണ് അതിർത്തി അബദ്ധത്തിൽ കടന്നത്. 182-ാമത് ബിഎസ്എഫ്

Read More »

പുതിയ ഗതാഗത നിയമം: കുവൈത്തിൽ ആദ്യ ദിനം നിയമലംഘനങ്ങളിൽ 71% കുറവ്

കുവൈത്ത് സിറ്റി : പുതിയ ഗതാഗത നിയമം പ്രാബല്യത്തിൽ വന്ന ആദ്യ ദിവസം തന്നെ നിയമലംഘനങ്ങളിൽ 71% കുറവ് രേഖപ്പെടുത്തി. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഗതാഗത വകുപ്പ്, ഓട്ടോമാറ്റിക് മോണിറ്ററിങ് ക്യാമറകൾ കണ്ടെത്തിയ ലംഘനങ്ങളുടെ

Read More »

കണ്ടൽ ചെടികൾ നട്ടുപിടിപ്പിച്ച് അജ്മാനിലെ ഗ്ലോബൽ ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ

അബുദാബി : ലോകഭൗമ ദിനാചരണത്തോടനുബന്ധിച്ച് അജ്മാനിലെ ഗ്ലോബൽ ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ കണ്ടൽ ചെടികൾ നട്ടു. അജ്മാൻ മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെ നടന്ന പരിപാടിയിൽ 9, 11 ക്ലാസുകളിലെ വിദ്യാർഥികളും ലിയോ ക്ലബ് അംഗങ്ങളും ചേർന്ന് 600

Read More »

കനത്ത തിരിച്ചടി: പ്രവാസികള്‍ ഉൾപ്പെടെ 1000 ജീവനക്കാരെ പിരിച്ചുവിട്ട് ഒമാന്‍ എയര്‍

മസ്‌കത്ത് : ജീവനക്കാരുടെ എണ്ണം പുനഃക്രമീകരിച്ച് ഒമാന്‍ എയര്‍ . 500 പ്രവാസികള്‍ ഉള്‍പ്പെടെ 1,000 ജീവനക്കാരെ പിരിച്ചുവിട്ടതായി ഗതാഗത, ആശയവിനിമയ, വിവര സാങ്കേതിക മന്ത്രിയും ഒമാന്‍ എയര്‍, ഒമാന്‍ എയര്‍പോര്‍ട്ട്‌സ് ചെയര്‍മാനുമായ മന്ത്രി

Read More »

‘ഇന്ത്യയുടെ നീക്കത്തിന് മറുപടി നൽകും’; പാകിസ്ഥാൻ ദേശീയ സുരക്ഷാ സമിതി യോഗം ഇന്ന്

ഇസ്ലാമാബാദ്: പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിൻ്റെ അധ്യക്ഷതയിൽ ദേശീയ സുരക്ഷാ സമിതിയുടെ യോഗം ഇന്ന് ചേരും. ഇന്ത്യയുടെ നയതന്ത്ര തീരുമാനങ്ങൾ യോഗം വിലയിരുത്തും. പാകിസ്ഥാൻ്റെ ഭാഗത്ത് നിന്ന് ഇന്ത്യയ്ക്കുള്ള മറുപടിയും ചർച്ചയാകും. യോഗത്തിന് ശേഷം

Read More »

ട്രംപിന്റെ സൗദി സന്ദർശനം മെയ് 13ന്, ഖത്തർ, യുഎഇ എന്നിവിടങ്ങളും സന്ദർശിക്കും

ദുബൈ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടുത്ത മാസം മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ സന്ദർശിക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് അറിയിച്ചു. സൗദി അറേബ്യ, ഖത്തർ, യുഎഇ എന്നീ മൂന്ന് രാജ്യങ്ങളായിരിക്കും

Read More »

ഒമാൻ വിമാനത്താവളങ്ങളിൽ ചെക്ക്-ഇൻ കൗണ്ടറുകളിലെ കാത്തിരിപ്പ് സമയം കുറയ്ക്കും

മസ്കത്ത്: ഒമാൻ വിമാനത്താവളങ്ങളിൽ ചെക്ക്-ഇൻ കൗണ്ടറുകളിലെ കാത്തിരിപ്പ് സമയം കുറയ്ക്കാനുള്ള നടപടികൾ ഉടൻ. കൂടുതൽ സ്റ്റാഫിനെ ചെക്ക് ഇൻ കൗണ്ടറുകളിൽ വിന്യസിക്കുമെന്ന് ഒമാൻ എയർപോർട്ട്‌സിന്റെ ആക്ടിംഗ് സിഇഒ എഞ്ചിനീയർ ഹമൂദ് അൽ അലവി പറഞ്ഞു.

Read More »

POPULAR ARTICLES