ദുബായ് : ഇന്ത്യൻ കോൺസുലേറ്റിന്റെ നേതൃത്വത്തിൽ റാസൽഖൈമയിൽ നടത്തിയ റിപ്പബ്ലിക് ദിനാഘോഷത്തിൽ റാസൽഖൈമ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഷെയ്ഖ് സൗദ് ബിൻ സഖർ അൽഖാസിമി പങ്കെടുത്തു. സുസ്ഥിര വികസനം ലക്ഷ്യമിട്ട് ഇന്ത്യയും യുഎഇയും തമ്മിലുള്ള തന്ത്രപ്രധാന സഹകരണത്തിന്റെ പ്രധാന്യം എടുത്തുപറഞ്ഞ ഷെയ്ഖ് സൗദ് വരും നാളുകളിൽ ബന്ധം കൂടുതൽ ശക്തമാകുമെന്നും പറഞ്ഞു. പ്രവാസി ഇന്ത്യക്കാർക്ക് റിപ്പബ്ലിക് ദിന ആശംസകൾ നേർന്നു. വ്യവസായ മന്ത്രി ഉദയ് സാമന്ത്, കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ തുടങ്ങിയവരും പങ്കെടുത്തു.
