റാപ്പര്‍ വേടനെതിരെ ലൈംഗിക ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ ‘ഫ്രം എ നേറ്റീവ് ഡോട്ടര്‍’ എന്ന മ്യൂസിക് വീഡിയോ പദ്ധതി നിര്‍ത്തിവയ്ക്കുന്നതായി സംവിധായകന്‍ മുഹ്‌സിന്‍ പരാരി
കൊച്ചി : മലയാളി റാപ്പര്‍ വേടനെതിരെ ലൈംഗിക പീഡന ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ ‘ഫ്രം എ നേറ്റീവ് ഡോട്ടര്‍’ എന്ന മ്യൂസിക് വീഡിയോ പദ്ധതി നിര്‍ത്തിവയ്ക്കുന്നതായി സംവിധായകന്‍ മുഹ്‌സിന്‍ പരാരി .
വേടനെതിരെയുള്ള ലൈംഗിക ആരോപണം വളരെ ഗുരുതരമേറിയതാണെന്നും അതില്‍ അടിയ ന്തര ഇടപെടലും പരിഹാരവും വേണ്ടതാണെ ന്നും പരാരി ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറഞ്ഞു .
വിമന്‍ എഗെയ്ന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്‌മെന്റ് എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് ആരോപണം ഉയര്‍ന്നത്. ആരോപണം ഉന്നയിച്ചവര്‍ക്ക് നീതി യുക്തമായ പരിഹാരം ഉണ്ടാകുന്നത് വരെ ഇതുമാ യി ബന്ധപ്പെട്ട എല്ലാ ജോലികളും നിര്‍ത്തിവയ്ക്കുക യാണെന്നും മുഹ്‌സിന്‍ പോസ്റ്റില്‍ പറയുന്നു. തൈക്കുടം ബ്രിഡ്ജ് അംഗവും സംഗീത സംവിധായകനുമായ ഗോവിന്ദ് വസന്ത,ഗായകരായ ചിന്‍ മയി, അറിവ് തുടങ്ങിയവരും ആല്‍ബത്തിന്റെ ഭാഗമാണ്.
കഴിഞ്ഞ വര്‍ഷം ജൂണില്‍ ഇറങ്ങിയ വോയ്സ് ഓഫ് വോയ്സ്ലെസ് എന്ന റാപ്പിലൂടെയാണ് വേടന്‍ എന്ന പേരിലറിയപ്പെടുന്ന തൃശൂര്‍ സ്വദേശി ഹിരണ്‍ദാസ് മുരളി മലയാളികള്‍ക്കിടയില്‍ ശ്രദ്ധേയനാ കുന്നത്. മലയാളത്തില്‍ ഇതുവരെ വന്നിട്ടുള്ള റാപ്പുകളില്‍ ഏറ്റവും മികച്ച വരികളാണ് വോയ്സ് ഓഫ് വോയ്സ്ലെസിലേതെന്നായിരുന്നു അഭിപ്രായം. ദലിത് രാഷ്ട്രീയവും ഭൂഅവകാശവും സമകാലി ക ഇന്ത്യന്‍ രാഷ്ട്രീയവുമെല്ലാ മായിരുന്നു വേടന്റെ റാപ്പിന്റെ വിഷയങ്ങള്‍.