മക്ക : മക്കയിലെ മസ്ജിദുൽ ഹറമിലും മദീനയിലെ പ്രവാചകപള്ളിയിലും റമസാന്റെ ആദ്യ പകുതിയിൽ 10.8 ദശലക്ഷത്തിലധികം ഇഫ്താർ ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു. ഉംറ തീർഥാടകർക്കും സന്ദർശകർക്കും ഇഫ്താർ ഭക്ഷണം സംഘടിപ്പിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള പ്രസിഡൻസിയുടെ ശ്രമങ്ങളുടെ ഭാഗമാണ് ഈ സംരംഭം.കണക്കനുസരിച്ച് ഈ സീസണിൽ തീർഥാടകരുടെയും സന്ദർശകരുടെയും എണ്ണത്തിൽ ഗണ്യമായ വർധനവുണ്ടായതിനാൽ 10,290,000 ഈന്തപ്പഴ പാക്കറ്റുകൾക്കൊപ്പം മൊത്തം 10,822,999 ഭക്ഷണം പൊതികൾ വിളമ്പി.
പള്ളിക്കകത്തും മുറ്റത്തും നിയുക്ത ഇഫ്താർ ഏരിയകളിൽ വിശ്വാസികളുടെ സുരക്ഷയും സേവനങ്ങളും ഉറപ്പാക്കുന്നതിന് വിതരണ പ്രക്രിയ കർശനമായ നിയന്ത്രണ, ആരോഗ്യ മാനദണ്ഡങ്ങൾ പാലിച്ചാണ് നടപ്പാക്കുന്നത്. പ്രക്രിയ കൂടുതൽ കാര്യക്ഷമമാക്കുന്നതിന് പ്രസിഡൻസി റമസാന് മുൻപ് ഒരു ഓൺലൈൻ സേവനം ആരംഭിച്ചിരുന്നു.
