കുവൈത്ത് സിറ്റി : റമസാന് മുന്നോടിയായി ഓഫറുകള്‍ പരിശോധിക്കാന്‍ മന്ത്രി നേരിട്ട് ഇറങ്ങി. കോഒപ്പറേറ്റീവ് സെസൈറ്റികളിലാണ് സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി ഡോ. അംതാല്‍ അല്‍ ഹുവൈല നേിരട്ട് പരിശോധന നടത്തിയത്. വില വര്‍ധനവ് തടയുകയാണ് ലക്ഷ്യം.ഷോപ്പിലുള്ളവരുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും മന്ത്രി ശ്രവിച്ചു. ഓഫറുകള്‍ പ്രഖ്യാപിച്ച പൊതുജനങ്ങളെ കബളിപ്പിക്കുന്നത് തടയാന്‍ മിന്നല്‍ പരിശോധനകള്‍ തുടരുമെന്നും മന്ത്രി വ്യക്തമാക്കി. വിപണിയെ നിയന്ത്രിച്ച് വില സ്ഥിരത ഉറപ്പ് വരുത്തുകയാണ് പരിശോധനകളുടെ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.