സൂറത്ത് മജിസ്ട്രേറ്റ് ഹരീഷ് ഹസ്മുഖ്ഭായി ഉള്‍പ്പെടെ 68 പേര്‍ക്കു ജില്ലാ ജഡ്ജിമാരായി സ്ഥാന ക്കയറ്റം നല്കിയ ഗുജറാത്ത് സര്‍ക്കാരിന്റെ നടപടിയാണ് കോടതി സ്റ്റേ ചെയ്തത്. സ്ഥാനക്കയറ്റ ത്തിനായി ഗുജറാത്ത് ഹൈക്കോടതി നല്കിയ ശിപാര്‍ശയും അത് അം ഗീകരിച്ച് ഗുജറാത്ത് സര്‍ക്കാര്‍ പുറത്തിറക്കിയ വിജഞാപ നവും സുപ്രിംകോടതി സ്റ്റേ ചെയ്യുകയായിരുന്നു
ന്യൂഡല്‍ഹി: അപകീര്‍ത്തി കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ രണ്ട് വര്‍ഷം തടവിന് ശിക്ഷിച്ച ജഡ്ജി അടക്കമുള്ളവരുടെ സ്ഥാനക്കയറ്റം സുപ്രിംകോ ടതി സ്റ്റേ ചെയ്തു. സൂറത്ത് മജിസ്ട്രേറ്റ് ഹരീഷ് ഹസ്മുഖ്ഭായി ഉള്‍പ്പെടെ 68 പേര്‍ക്കു ജില്ലാ ജഡ്ജിമാരായി സ്ഥാനക്കയറ്റം നല്കിയ ഗുജറാത്ത് സര്‍ക്കാരിന്റെ നടപടിയാണ് കോടതി സ്റ്റേ ചെയ്തത്.സ്ഥാനക്കയറ്റത്തിനായി ഗുജറാത്ത് ഹൈക്കോടതി നല്കിയ ശിപാര്‍ശയും അത് അംഗീകരിച്ച് ഗുജറാത്ത് സര്‍ക്കാര്‍ പുറത്തിറക്കിയ വിജഞാപ നവും സുപ്രിംകോടതി സ്റ്റേ ചെയ്യുകയായിരുന്നു.
ഹൈക്കോടതി ശുപാര്‍ശയ്ക്കെതിരായ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയില്‍ ഇരിക്കെയാണ് സര് ക്കാര് വിജ്ഞാപനം പുറപ്പെടുവിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി. സ്ഥാനക്കയറ്റം യോഗ്യതയുടെയും സീനി യോറിറ്റിയുടെയും അടിസ്ഥാനത്തില്‍ ആയിരിക്കണമെന്ന് കോടതി പറഞ്ഞു. ഹൈക്കോടതിയുടെ ശുപാ ര്ശയും അതിനെത്തുടര് ന്നുള്ള സര്‍ക്കാര്‍ വിജ്ഞാപനവും നിയമ വിരുദ്ധമാണെന്ന് ഇടക്കാല ഉത്തരവി ല്‍ കോടതി വിലയിരുത്തി.പട്ടികയില്‍ ഉള്ളവര്‍ പഴയ തസ്തികകളില്‍ തന്നെ തുടരണമെന്ന് ഉത്തരവില്‍ പറയുന്നു. സ്ഥാനക്കയറ്റം ലഭിച്ചവര്‍ അതിന് മുന്‍പ് അവര്‍ വഹിച്ചിരുന്ന ചുമതലകളില്‍ തുടരേണ്ടതാ ണ്- ജസ്റ്റിസുമാരായ എം.ആര്.ഷാ, സി.ടി.രവികുമാര്‍ എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.
ഹൈകോടതിയുടെ സ്ഥാനക്കയറ്റ പട്ടികയിലെ നിയമനത്തിനെതിരെ മാര്‍ച്ച് 28ന് സുപ്രീംകോടതിയില്‍ കേസ് എത്തിയിട്ടും ഏപ്രില്‍ 18ന് ഗുജറാത്ത് സര്‍ക്കാര്‍ തിരക്കിട്ട് നി യമന വിജഞാപനം പുറപ്പെടുവിച്ച ത് കോടതി പ്രക്രിയയെ മറികടക്കാനുള്ള നീക്കമാണെന്നും സുപ്രിം കോടതി കുറ്റപ്പെടുത്തി. അതിനാല്‍ സ്ഥാനക്കയറ്റ പട്ടികയുണ്ടാക്കി യത് സിനിയോറിറ്റിയോടൊപ്പം യോഗ്യത പരിഗണിച്ചാണോ അതല്ല, യോ ഗ്യതക്കൊപ്പം സീനിയോറിറ്റി പരിഗണിച്ചാണോ എന്ന് അറിയിക്കാന്‍ ഗുജറാത്ത് ഹൈക്കോടതിയോടും സുപ്രിം കോടതി നിര്‍ദേശിച്ചു.