കഴിഞ്ഞദിവസത്തേക്കാള്‍ പതിനായിരത്തോളം രോഗികളുടെ വര്‍ധനാണുണ്ടായത്. 440 പേര്‍ രോഗബാധിതരായി മരിച്ചു. 37,169 പേര്‍ രോഗമുക്തരായി
ന്യൂഡല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 35,178 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 3,22,85,857 ആയെ ന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 440 കോവിഡ് മരണങ്ങളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ കോവിഡ് ജീവന്‍ കവര്‍ന്നവ രുടെ എണ്ണം 4,32,519 ആയി.
37,169 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തരായത്. ഇതുവരെ 3,14,85,923 പേര്‍ രോഗമുക്തരായി. 3,67,415 പേരാണ് നിലവില്‍ ചികിത്സയില്‍ കഴി യുന്നത്. അതേസമയം, രാജ്യത്ത് വക്‌സിന്‍ സ്വീകരി ച്ചവരുടെ എണ്ണം 56 കോടി കടന്നതായി (56,06,52,030) ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇന്നലെ മാത്രം 55,05,075 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്.
കോവിഡ് കേസുകളുടെ എണ്ണത്തില്‍ ഏറ്റക്കുറച്ചില്‍ തുടരുമ്പോഴും രോഗമുക്തി നിരക്ക് 97 ശത മാനത്തില്‍ തുടരുകയാണ്. നിലവില്‍ 97.52 ശത മാനമാണ് രോഗമുക്തി നിരക്ക്. 2020 മാര്‍ച്ചിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. ആകെ രോഗബാധിതരുടെ 1.14 ശതമാനം മാത്രമാണ് നിലവില്‍ ചികിത്സയിലുള്ളത്. 2020 മാര്‍ച്ചിനുശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്.
പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.96 ശതമാനമാണ്. 23 ദിവസമായി മൂന്നില്‍ താഴെയാണ് പ്രതിദിന ടിപിആര്‍. പ്രതിവാര ടിപിആര്‍ 54 ദിവ സമായി മൂന്ന് ശതമാനത്തില്‍ താഴെ തുടരുക യാണ്. നിലവില്‍ ഇത് 1.95 ശതമാനമാണ്. കോവിഡ് പരിശോധന ഗണ്യമായി വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതുവരെ 49.84 കോടി പരിശോധനകളാണ് നടത്തിയത്. രാജ്യവ്യാപക വാക്‌സിനേഷന്റെ ഭാഗ മായി 56.06 കോടി ഡോസ് വാക്‌സിനാണ് നല്‍കിയത്.