കഴിഞ്ഞ രണ്ടു ദിവസമായി പ്രതിദിന കോവിഡ് കേസുകള്‍ ആയിരത്തിനു മേലെയാണ്
ദുബായ് : രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ രണ്ടാം ദിനവും ആയിരത്തിനു മേലേ, കഴിഞ്ഞ 24 മണിക്കൂറിനിടെ 1084 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അതേസമയം, 876 പേര്‍ക്ക് കൂടി രോഗം ഭേദമായി. പുതിയതായി മരണം സ്ഥിരീകരിച്ചിട്ടില്ല.
മൂന്നു മാസം മുമ്പ് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം രണ്ടക്കമായിരുന്നു എന്നാല്‍, പിന്നീട് നൂറിനു മേലാകുകയും തുടര്‍ന്ന് കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ ഇത് ആയിരം കടക്കുകയുമായിരുന്നു.
രോഗ പ്രതിരോധത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കണമെന്നും ആളുകള്‍ കൂടുന്ന ഇടങ്ങളില്‍ മുഖാവരണവും സാമൂഹിക അകലവും കൃത്യമായി പാലിക്കണമെന്നും ആരോഗ്യ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.











