മറയൂരില്‍ ആദിവാസി യുവാവിന്റെ വായില്‍ കമ്പി കുത്തിക്കയറ്റി യുവാവിനെ ക്രൂരമാ യി കൊലപ്പെടുത്തി. മറയൂര്‍ പെരിയകുടിയില്‍ രമേശ് (27)ആണ് കൊല്ലപ്പെട്ടത്. യുവാ വിനെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം വായില്‍ കമ്പി കുത്തിക്കയറ്റി കൊലപ്പെടുത്തു കയായിരുന്നു
ഇടുക്കി : മറയൂരില്‍ ആദിവാസി യുവാവിന്റെ വായില്‍ കമ്പി കുത്തിക്കയറ്റി യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി. മറയൂര്‍ പെരിയകുടിയില്‍ രമേശ് (27)ആണ് കൊല്ലപ്പെട്ട ത്. യുവാവിനെ മര്‍ദ്ദിച്ച് അവശനാക്കിയശേഷം വായില്‍ കമ്പി കുത്തിക്കയറ്റി കൊലപ്പെടുത്തുകയായിരുന്നു.
യുവാവിനെ കൊലപ്പെടുത്തിയ ബന്ധു സുരേഷ് ഒളിവിലാണ്. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. രമേശും സുരേഷും തമ്മില്‍ തര്‍ക്കമുണ്ടാകുകയും അത് കൊലപാതകത്തില്‍ കലാശിക്കുകയുമാ യിരുന്നു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ സുരേഷിനായി വനമേഖലയിലടക്കം പരിശോധന കര്‍ ശനമാക്കിയിരിക്കുകയാണ് പൊലീസ്.
സുരേഷ്, കൈയില്‍ കരുതിയിരുന്ന കമ്പി വടി കൊണ്ട് രമേശിന്റെ തലക്കടിയ്ക്കുകയും അടിയേറ്റ് നിലത്തുവീണ രമേശിന്റെ വായില്‍ കമ്പി കുത്തി കയറ്റി ക്രൂരമായി കൊലപ്പെടുത്തുകയുമായിരു ന്നുവെന്നാണ് നിഗമനം. കൊലപാതകം നടത്തിയശേഷം ഒളിവില്‍ പോയ സുരേഷിനു വേണ്ടി മറ യൂര്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാ ക്കി. എന്തു കാര്യത്തിനാണ് തര്‍ക്കമുണ്ടായത് എന്നു സംബന്ധിച്ചും അന്വേഷിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.










