മണമ്പൂര്‍ വില്ലേജില്‍ പെരുംകുളം മിഷന്‍ കോളനി കല്ലറത്തോട്ടം വീട്ടില്‍ ഫ്രാന്‍സിസിന്റെ മകന്‍ ജോഷിയാണ് കൊല്ലപ്പെട്ടത്
തിരുവനന്തപുരം: കടയ്ക്കാവൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കവലയൂരില്‍ യുവാവിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു. മണമ്പൂര്‍ വില്ലേജില്‍ പെരുംകുളം മിഷന്‍ കോളനി കല്ലറത്തോട്ടം വീട്ടില്‍ ഫ്രാന്‍സിസിന്റെ മകന്‍ ജോഷി (36) ആണ് കൊല്ലപ്പെട്ടത്. ഇന്ന് ഉച്ചക്ക് 12 മണിയോടെ യായിരുന്നു സംഭവം. ഇയാള്‍ നിരവധി ക്രിമിനല്‍ കേസിലെ പ്രതിയാണെന്നാണ് പൊലീസ് പറയുന്നു. മുന്‍ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഇരുപതോളം പേര്‍ വരുന്ന സംഘമാണ് കൊലപാതകം നടത്തിയത്. അക്രമികളില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ജോഷിയെ വീടിന് സമീപത്ത് വെച്ച് മാരകമായി വെട്ടിപരിക്കേ ല്‍പ്പിക്കു ക യായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജോഷിയെ കടയ്ക്കാവൂര്‍ പൊലീസ് എത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല
കൊലപാതകം, വധശ്രമം, മോഷണം, കവര്‍ച്ച, കഞ്ചാവ് കടത്ത് തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ 15 ഓളം കേസുകളിലെ പ്രതിയാണ് ജോഷിയെന്ന് പൊലീസ് പറയുന്നു. ജോഷിയുടെ കൂടെയുണ്ടായിരുന്ന സുഹൃത്ത് താഹയാണ് സംഭവത്തിന്റെ ദൃക്‌സാക്ഷി. ഇയാളുടെ മൊഴി പൊലീ സ് രേഖപ്പെടുത്തി. മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്ക് വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.