പുതുവത്സര പുലരിയില്‍ ഇരുപതുകാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവ ത്തില്‍ വഴിത്തിരിവ്. കാര്‍ ഇടിക്കുന്ന സമയത്ത് സ്‌കൂട്ടറില്‍ 20കാരിക്കൊപ്പം സു ഹൃത്തും ഉണ്ടായിരുന്നുവെന്ന് പൊലീസ്

ന്യൂഡല്‍ഹി: പുതുവത്സര പുലരിയില്‍ ഇരുപതുകാരിയെ കാറിടിച്ച് കൊല പ്പെടു ത്തിയ സംഭവത്തില്‍ വഴിത്തിരിവ്. കാര്‍ ഇടിക്കുന്ന സമയത്ത് സ്‌കൂട്ടറില്‍ 20കാരി ക്കൊപ്പം സുഹൃത്തും ഉണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. അഞ്ജലി എന്ന പെ ണ്‍കുട്ടി മരിച്ച ശേഷം റോഡിലൂടെ 13 കീലോമീറ്റര്‍ വലിച്ചിഴച്ചെന്നും അപകടശേഷം കാര്‍ നിര്‍ത്തിയില്ലെന്നും പൊലീസ് വ്യക്തമാക്കി. അപകടത്തില്‍ പരിക്കേറ്റ സുഹൃ ത്തായ പെണ്‍കുട്ടി സംഭവ സ്ഥലത്ത് നിന്ന് ഉടന്‍ തന്നെ രക്ഷപ്പെട്ടു.
ഞായറാഴ്ച പുലര്‍ച്ചെ ഡല്‍ഹി സുല്‍ത്താന്‍പുരിയില്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കവെ യാണ് അമിതവേഗ ത്തിലെത്തിയ കാര്‍ അഞ്ജലിയെ ഇടിച്ചത്. തുടര്‍ന്ന്, അഞ്ജലി യെ വലിച്ചിഴച്ച് 13 കിലോമീറ്ററോളം കാര്‍ മുന്നോട്ടുപോയി. വസ്ത്രമെല്ലാം കീറിപ്പറിഞ്ഞ നിലയില്‍ നഗ്‌നമാ യ നിലയിലായിരുന്നു മൃതദേഹം ക ണ്ടെത്തിയത്. പ്രതികള്‍ മദ്യലഹരിയിലായിരുന്നെന്നും കാര്‍ വാടകയ്ക്ക് എടുത്തതാണെന്നും പൊലീസ് കണ്ടെത്തി
അതിനിടെയാണ് യുവതിക്കൊപ്പം സ്‌കൂട്ടറില്‍ സുഹൃത്തും ഉണ്ടായിരുന്നുവെന്ന് പൊലീസ് കണ്ടെ ത്തിയ ത്. സുഹൃത്തായ പെണ്‍കുട്ടിയെ കണ്ടെത്തിയെന്നും മൊഴിയെടുക്കു മെന്നും പൊലീസ് അറിയിച്ചു. യുവ തിയുടെ കാല്‍ കാറിന്റെ ആക്സിലില്‍ കുടുങ്ങുകയും പിന്നാലെ കിലോമീറ്ററുകളോളം വലി ച്ചിഴക്കുകയു മായിരുന്നുവെന്നും പൊലീസ് പറയുന്നു.