English हिंदी

Blog

swapna new

കാനറ ബാങ്ക് കൂത്തുപറമ്പ തോക്കിലങ്ങാടി ശാഖാ മാനേജര്‍ കെ എസ് സ്വപ്ന ബാങ്കിനകത്ത് തൂങ്ങി മരിച്ചതിന്റെ ഞെട്ടലിലാണ് ബാങ്കിങ് മേഖലയിലെ ജീവനക്കാര്‍. ജോലി സമ്മര്‍ദ്ദമാണ് മരണകാരണം എന്ന് വ്യക്തമാക്കുന്ന ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെത്തിയിരുന്നു.

കണ്ണൂര്‍ : ‘ഓരോ ബാങ്ക് ജീവനക്കാരനും ഏത് സമയത്തും പൊട്ടിത്തെറിക്കാവുന്ന അഗ്‌നിപര്‍വതവും പേറിയാണ് ദിവസങ്ങള്‍ തള്ളി നീക്കുന്നത്. വലിയ ദാരുണമായ അപകടങ്ങള്‍ ഉണ്ടാകാവുന്ന കേന്ദ്രങ്ങളായി ബാങ്ക് ശാഖകള്‍ മാറുകയാണ്”- ബാങ്ക് ജീവനക്കാരിയുടെ ആത്മഹത്യയില്‍ കാനറ, സിന്‍ഡിക്കേറ്റ് ബാങ്ക് സ്റ്റാഫ് യൂനിയനുകള്‍ പുറത്തിറക്കിയ പ്രസ്താവനയിലാണ് ബാങ്കിങ്ങ് ജീവനക്കാര്‍ നേരിടേണ്ടി വരുന്ന കടുത്ത സമ്മര്‍ദ്ദം എത്രയെന്ന് വ്യകതമാകുന്ന ഈ വാക്കുകള്‍.

Also read:  പാടാത്ത യേശുദാസന്‍ പ്രകാശനം ചെയ്തു

കാനറ ബാങ്ക് കൂത്തുപറമ്പ തോക്കിലങ്ങാടി ശാഖാ മാനേജര്‍ കെ എസ് സ്വപ്ന ബാങ്കിനകത്ത് തൂങ്ങി മരിച്ചതിന്റെ ഞെട്ടലിലാണ് ബാങ്കിങ് മേഖലയിലെ ജീവനക്കാര്‍. ജോലി സമ്മര്‍ദ്ദമാണ് മരണകാരണം എന്ന് വ്യക്തമാക്കുന്ന ആത്മഹത്യ കുറിപ്പ് പോലീസ് കണ്ടെത്തിയിരുന്നു. നേരത്തെ ഭര്‍ത്താവ് മരിച്ച സ്വപ്നയുടെ തണലിലായിരുന്നു മക്കളായ രണ്ട് പിഞ്ച് കുട്ടികള്‍. സ്വപ്നയുടെ മരണത്തോടെ കുട്ടികള്‍ അനാഥരായതിന്റെ വേദനയില്‍ കൂടി കടന്ന് പോവുകയാണ് കുടുംബം.

Also read:  വകമാറ്റിയ തുക തിരിച്ചടച്ചെന്ന് വെള്ളാപ്പള്ളി; രേഖകള്‍ ഹാജരാക്കാന്‍ ക്രൈംബ്രാഞ്ച്

ബാങ്കിങ്ങ് മേഖലയിലെ ജോലി സമ്മര്‍ദ്ദവും പുത്തന്‍ ബാങ്കിങ് നയങ്ങളുടെ പ്രത്യാഘാതവും വെളിവാക്കുന്നതാണ് കണ്ണൂര്‍ തൊക്കിലങ്ങാടിയില്‍ ബാങ്ക് മാനേജര്‍ ആത്മഹത്യ ചെയ്ത സംഭവമെന്ന് സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. പുതിയ ബാങ്കിങ് നയങ്ങളുടെ ഇരയായ സ്വപ്നയുടെ ആത്മഹത്യയില്‍ പ്രതിഷേധം ശക്തമാകുകയാണ്. സ്വപ്നയുടെ ആത്മഹത്യയില്‍ സമഗ്ര അന്വേഷണം വേണമെന്നാണ് സംഘടനകളുടെ ആവശ്യം.

ഇന്‍ഷുറന്‍സ്, മ്യൂച്ചല്‍ ഫണ്ട്, ഫാസ്റ്റ് ടാഗ് തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന കേന്ദ്രങ്ങളായി ബാങ്കുകള്‍ മാറിയതോടെയാണ് ജീവനക്കാരുടെ ജോലി സമര്‍ദ്ദം ഇരട്ടിയായത്.ലാഭം മാത്രം ലക്ഷ്യം വച്ച് അടച്ചേല്പിക്കുന്ന ടാര്‍ഗറ്റുകള്‍ ജീവനക്കാര്‍ക്ക് താങ്ങാന്‍ കഴിയാത്തതാണെന്നും ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലാത്തതും പുത്തന്‍ പരിഷ്‌കാരങ്ങളും ബാങ്ക് ജീവനക്കാരുടെ ജോലി ഭാരം താങ്ങാവുന്നതിലും അപ്പുറമായി ഉയര്‍ത്തിയിരിക്കുകയാണെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ സംസ്ഥാന കമ്മറ്റി അംഗം അമല്‍ രവി പറഞ്ഞു.

Also read:  സംരംഭങ്ങൾക്ക് ഏഴു ദിവസത്തിനുള്ളിൽ അനുമതി ; സഹായിക്കാൻ ടോൾ ഫ്രീ നമ്പർ; അടിമുടി പുതുമകൾ