അബുദാബി : ഗൾഫിൽ ഇന്ന് (റമസാൻ 17) ബദർ യുദ്ധസ്മരണ നിറയുന്ന ദിനം. ഇസ്‍ലാമിക ചരിത്രത്തിലെ വഴിത്തിരിവായ ബദർ യുദ്ധം നടന്നത് ഹിജ്റ രണ്ടാം വർഷത്തിലെ റമസാൻ പതിനേഴിനായിരുന്നു. യുഎഇയിൽ ഇന്നലെയും ഇന്നുമായി വിവിധ സ്ഥലങ്ങളിൽ ബദർദിന അനുസ്മരണം തുടരുകയാണ്. കേരളത്തിൽ നാളെയാണ് ബദർ ദിനം. മനുഷ്യാവകാശങ്ങൾക്കും നീതിക്കും ധർമത്തിനുംവേണ്ടി ലോകത്തുള്ള എല്ലാ വിശ്വാസികളും നിലകൊള്ളണമെന്നാണ് ബദർ നൽകുന്ന പാഠമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗം പി.എസ്.കെ. മൊയ്തു ബാഖവി മാടവന പറഞ്ഞു. ബദറിലേക്ക് ഹജ്, ഉംറ തീർഥാടകർ ഉൾപ്പെടെ ദിവസേന നൂറുകണക്കിന് സന്ദർശകർ എത്തുന്നുണ്ട്.
