Web Desk
ഡല്‍ഹി: പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ പരീക്ഷകള്‍ റദ്ദാക്കുന്നുവെന്ന സിബിഎസ്ഇയുടെ വിജ്ഞാപനം അംഗീകരിച്ച് സുപ്രീംകോടതി. സിബിഎസ്ഇ നിര്‍ദേശിച്ച മൂല്യനിര്‍ണ്ണയ രീതിയും കോടതി അംഗീകരിച്ചു. ജൂലൈ 1 മുതൽ 15 വരെ പ്രഖ്യാപിച്ചിരുന്ന പരീക്ഷയുമായി ബന്ധപ്പെട്ട മുഴുവൻ ഹർജികളും കോടതി റദ്ദാക്കി. നേരത്തെ നിശ്ചയിച്ചിരുന്ന 12ാംക്ലാസ് പരീക്ഷ ഇപ്പോള്‍ റദ്ദാക്കുകയാണെന്നും സാഹചര്യം അനുകൂലമായാല്‍ പരീക്ഷയെഴുതാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ നടത്തുമെന്നുമാണ് സിബിഎസ്ഇ സുപ്രീംകോടതിയെ അറിയിച്ചത്. ഐസിഎസ്ഇയുടെയും സിബിഎസ്ഇയുടെയും വിജ്ഞാപനങ്ങള്‍ പരിഗണിച്ചുകൊണ്ടാണ് സുപ്രീംകോടതിയുടെ ഉത്തരവ്. അതേസമയം കേരളത്തില്‍ പൂര്‍ത്തിയായ പരീക്ഷകള്‍ റദ്ദാക്കില്ല.
സിബിഎസ്ഇ മൂല്യനിര്‍ണ്ണയത്തിന്‍റെ മാര്‍ഗരേഖ
1. പരീക്ഷ പൂര്‍ത്തിയായ സ്ഥലങ്ങളില്‍ മൂല്യ നിര്‍ണ്ണയും സാധാരണ നിലയില്‍ നടക്കും
2. പരീക്ഷ പൂര്‍ത്തിയാകാത്ത സ്ഥലങ്ങളില്‍ ഏറ്റവും മികച്ച മാര്‍ക്ക് ലഭിച്ച മൂന്ന് വിഷയങ്ങളുടെ ശരാശരി ആയിരിക്കും എടുക്കുക.
3. മൂന്ന് പരീക്ഷകള്‍ മാത്രമാണ് എഴുതിയതെങ്കില്‍ 2 വിഷയങ്ങളുടെ മാര്‍ക്കിന്റെ ശരാശരി മാര്‍ക്കായി പരിഗണിക്കും.
4. ഒന്നോ രണ്ടോ പരീക്ഷ എഴുതിയ വിദ്യാര്‍ഥികളുടെ ഇന്‍റേണല്‍ അസസ്‌മെന്റ്, പ്രാക്ടിക്കല്‍ പരീക്ഷകളുടെ ഫലം കൂടി പരിഗണിക്കും.
5. ഓപ്ഷണല്‍ പരീക്ഷ എഴുതിയാല്‍ അതിന്റെ ഫലമാകും പരിഗണിക്കുക.
6.വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക് കുറഞ്ഞതായി തോന്നിയാല്‍ ഓപ്ഷണല്‍ പരീക്ഷ എഴുതാം.