അബുദാബി : യുഎഇയും റഷ്യയും തമ്മിൽ സഹകരണത്തിന് ധാരണ. റഷ്യൻ പ്രോസിക്യൂട്ടർ ജനറൽ ഇഗോർ ക്രാസ്നോവിന്റെ യുഎഇ സന്ദർശനത്തോടനുബന്ധിച്ച് യുഎഇ അക്കൗണ്ടബിലിറ്റി അതോറിറ്റി (യുഎഇഎഎ) റഷ്യയിലെ പ്രോസിക്യൂട്ടർ ജനറൽ ഓഫിസുമായാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്.യുഎഇ അക്കൗണ്ടബിലിറ്റി അതോറിറ്റി പ്രസിഡന്റ് ഹുമൈദ് ഒബൈദ് അബുഷിബ്‌സും ഇഗോർ ക്രാസ്‌നോവും കരാറിൽ ഒപ്പുവച്ചു. ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തുക, വൈദഗ്ധ്യം കൈമാറുക, സ്ഥാപനപരമായ ശേഷി വികസിപ്പിക്കുക, രാജ്യാന്തര വേദികളിൽ പങ്കാളിത്ത വ്യാപ്തി വികസിപ്പിക്കുക എന്നിവയാണ് ഇതിന്റെ ലക്ഷ്യം.
