കോര്‍പറേഷന്‍ മേയറുടെ കത്ത് വിവാദത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഡി ജിപിയുടെ ഉത്തരവ്. കേസെടുക്കാനുളള ശുപാര്‍ശയോടെ ക്രൈംബ്രാഞ്ച് ഇന്നലെ അ ന്വേഷണ റിപ്പോര്‍ട്ട് ഡിജിപിക്ക് സമര്‍പ്പിച്ചിരുന്നു. ഇന്ന് കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗം ചേരും
തിരുവനന്തപുരം : കോര്‍പറേഷന്‍ മേയറുടെ കത്ത് വിവാദത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഡിജിപിയുടെ ഉത്തരവ്. കേസെടുക്കാനുളള ശുപാര്‍ശയോടെ ക്രൈംബ്രാഞ്ച് ഇന്നലെ അന്വേഷണ റിപ്പോര്‍ട്ട് ഡിജിപിക്ക് സമര്‍പ്പിച്ചിരുന്നു. ഇന്ന് കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗം ചേരും. ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് പ്ര തിപക്ഷ തീരുമാനം.
വ്യാജരേഖ ചമയ്ക്കലിന് കേസെടുത്തായിരിക്കും അന്വേഷണം നടത്തുക. ഏത് യൂണിറ്റ് കേസ് അന്വേഷി ക്കുമെന്ന കാര്യം ക്രൈംബ്രാഞ്ച് മേധാവി തീരുമാനിക്കം. സംഭവത്തില്‍ നേരത്തെ ക്രൈംബ്രാഞ്ച് പ്രാഥ മിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിശദ മായ അന്വേഷണത്തിന് പൊ ലീസ് മേധാവി ഉത്തരവിട്ടത്. മേയര്‍ ആര്യ രാജേന്ദ്രന്റെ പേരില്‍ പ്രചരിക്കു ന്ന കത്തിന്റെ ശരിപ്പകര്‍പ്പ് കണ്ടെത്താന്‍ ക്രൈംബ്രാഞ്ചിന് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ ആരാ ണ് കത്ത് തയ്യാറാക്കിയതെന്ന് കണ്ടെത്താന്‍ കേസെടുത്ത് അന്വേഷണം വേണമെന്നാണ് റിപ്പോര്‍ട്ടില്‍ ക്രൈംബ്രാഞ്ച് ശുപാര്‍ശ ചെയ്തത്.
നഗരസഭയുടെ ആരോഗ്യ വിഭാഗത്തിലെ 295 താത്ക്കാലിക തസ്തികകളിലേക്ക് ആണ് സിപിഎം പ്രവര്‍ ത്തകരെ നിയമിക്കാന്‍ മുന്‍ഗണന പട്ടിക ആവശ്യപ്പെട്ടുകൊണ്ടുള്ള മേയറുടെ ഔദ്യോഗിക കത്ത് പുറ ത്തുവന്നത്. ആനാവൂര്‍ നാഗപ്പനെ സഖാവേ എന്നാണ് കത്തില്‍ അഭിസംബോധന ചെയ്തിരിക്കുന്നത്. കത്തില്‍ ഒഴിവുകളുടെ വിശദവി വരം നല്‍കിയിട്ടുണ്ട്. ഇതിലേക്ക് ഉദ്യോഗാര്‍ഥികളുടെ മുന്‍ഗണനാ പ ട്ടിക നല്‍കണമെന്ന് ‘അഭ്യര്‍ഥിക്കുന്നു’. അപേക്ഷിക്കേണ്ടതെങ്ങനെ, അവസാന തീയതി എന്നിവയും മേ യര്‍ ഒപ്പിട്ട കത്തിലുണ്ട്.