English മലയാളം

Blog

തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ഗ്ര​സ് നേ​താ​വും കോ​വ​ളം മു​ൻ എം​എ​ൽ​എ​യു​മാ​യ ജോ​ർ​ജ് മേ​ഴ്സി​യ​ർ (68) അ​ന്ത​രി​ച്ചു. കരള്‍ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 2006ലാ​ണ് കോ​വ​ളത്തെ പ്ര​തി​നി​ധീ​ക​രി​ച്ച് അ​ദ്ദേ​ഹം നി​യ​മ​സ​ഭ​യി​ലെ​ത്തി​യ​ത്. കെ​പി​സി​സി നി​ർ​വാ​ഹ​ക​സ​മി​തി അം​ഗ​മാ​ണ്. കെ.എസ്.യുവിലൂടെയാണ് രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത്. തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ്, കേരളാ സര്‍വകലാശാല അക്കാദമിക് കൗണ്‍സില്‍ അംഗം, ജില്ലാ സഹകരണ ബാങ്ക് ഡയറക്ടര്‍, പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. അഭിഭാഷകനാണ്. സംസ്കാരം ഇന്ന് രാവിലെ 11.30ന് പാറ്റൂർ സെമിത്തേരിയിൽ. സ്പീക്കർ ശ്രീരാമ കൃഷ്ണൻ,
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടി, മുന്‍ കെ.പി.സി.സി പ്രസിഡന്റുമാരായ എം.എം ഹസ്സന്‍, വി.എം സുധീരന്‍, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍ തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി.
Also read:  തിരുവനന്തപുരം തീരദേശത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി