English हिंदी

Blog

WhatsApp Image 2021-03-08 at 9.22.16 PM

രാഷ്ട്രീയ വായന
സുധീര്‍ നാഥ്

കേരളം നിയമസഭാ തിരഞ്ഞെടുപ്പ് ചൂടില്‍ കത്തി കയറുമ്പോള്‍ ഇക്കുറി മുസ്ലീം ലീഗ് എന്ന പാര്‍ട്ടി വലിയ ചര്‍ച്ചാ വിഷയമാകുന്നുണ്ട്. യു.ഡി.എഫിന്‍റെ ഘടകകക്ഷി എന്ന നിലയില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെല്ലാം അവര്‍ മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചിരിക്കുന്നത്. ഈ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ലഭിക്കുന്ന സീറ്റില്‍ കൂടുതലും മുസ്ലീം ലീഗിനാകുമെന്ന സംസാരവും ഇല്ലാതില്ല. തിരഞ്ഞെടുപ്പിന് ശേഷം മുസ്ലീം ലീഗും, ബിജെപിയും ചേര്‍ന്ന് കേരളം ഭരിക്കുമെന്ന് വിശ്വസിക്കുന്നവരും ഉണ്ട്.

നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ മുസ്ലീം ലീഗിന്‍റെ രാഷ്ട്രീയ ചരിത്രം ഈ തിരഞ്ഞെടുപ്പ് കാലത്ത് വായിക്കുന്നത് ഉചിതമായിരിക്കും. മലബാറിലെ മുസ്ലീം സമുദായത്തിന്‍റെ 1921 മുതല്‍ 2020 വരെയുള്ള ചരിത്രം പഠിച്ച് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എന്‍.പി. ചെക്കുട്ടി തയ്യാറാക്കിയ പുസ്തകം മുസ്ലീം ലീഗ് മലബാര്‍ ചരിത്രത്തില്‍ വായിക്കപെടേണ്ടതാണ്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒബ്ജക്ടീവ് സ്റ്റഡീസ്, കോഴിക്കോട് നിന്ന് പ്രസിദ്ധീകരിച്ചതാണ് ഈ പുസ്തകം.

Also read:  പൈപ്പ് ലൈന്‍ ജംഗ്ഷന്‍ (തൃക്കാക്കര സ്‌ക്കെച്ചസ്)

മുസ്ലീം സമുദായ അംഗങ്ങളെ ഒന്നിച്ച് നിര്‍ത്താന്‍ അവര്‍ തുടക്കം കുറിച്ച സംഘടനയ്ക്ക് ഒരു പരിധിവരെ വിജയിക്കാനായി എന്നതാണ് ഇന്നും അവരുടെ പ്രസക്തി. 16 ാം നൂറ്റാണ്ടിനു ശേഷമാണ് മലബാറില്‍ മുസ്ലീം സമുദായം ശക്തി പ്രാപിച്ചത്. സ്വതന്ത്ര്യത്തിന് മുന്‍പുള്ള മുസ്ലീം ലീഗല്ല പിന്നീടുള്ളത്. സ്വതന്ത്ര്യാനന്തരം ജനാധിപത്യ സമൂഹത്തില്‍ എങ്ങനെ പിടിച്ചു നില്‍ക്കണമെന്നാണ് അവര്‍ ചിന്തിച്ചത്. അതിനുള്ള ശ്രമമെന്ന നിലയില്‍ ഭരണരംഗത്തേയ്ക്ക് ചുവട് വെച്ചു. ഒരു സമുദായത്തിന്‍റെ മാത്രം പാര്‍ട്ടിയല്ല മുസ്ലീം ലീഗ് എന്ന നിലപാട് സമൂഹത്തില്‍ കൊണ്ടുവരുവാന്‍ ശ്രമം നടത്തി.

1967ലെ രണ്ടാം ഇ.എംഎസ്. മന്ത്രിസഭയില്‍ പങ്കാളിയായി എത്തിയതോടെ മുസ്ലീം ലീഗ് എന്ന രാഷ്ട്രീയ പാര്‍ട്ടി ശക്തിപ്പെട്ടു. സി.എച്ച്. മുഹമ്മദ്കോയയും, അവഹാദ് കുട്ടി നഹയുംാ മന്ത്രിമാരാകുകയും മുസ്ലീം ലീഗിന്‍റെ രാഷ്ട്രീയ വളര്‍ച്ചയില്‍ നിര്‍ണ്ണായകമായ പങ്കാണ് വഹിച്ചത്. 1968ല്‍ മലപ്പുറം എന്ന ജില്ലയ്ക്ക് രൂപം കൊടുക്കുന്നതില്‍ മുസ്ലീം ലീഗിന് നിര്‍ണ്ണായകമായ പങ്കുണ്ട്. അക്കാലത്ത് ജനസംഘം പ്രചരിപ്പിച്ച ഒരു ലഘുലേഖ വളരെ വലിയ രാഷ്ട്രീയ കൊടുങ്കാറ്റാണ് ഉണ്ടാക്കിയത്. ڇമലപ്പുറം ജില്ലയോ, മാപ്പളസ്ഥാനോڈ എന്ന് പേരിട്ട വിമര്‍ശനാത്മകമായ ലഘുലേഖ ചെറു കാറ്റായി അവസാനിച്ചു. തുടര്‍ന്ന് 1970ല്‍ അച്യുത മേനോന്‍ മന്ത്രിസഭയില്‍ രണ്ടാം സ്ഥാനക്കാരായതോടെ എല്ലാ വിമര്‍ശനങ്ങള്‍ക്കും അതീതമായി മുസ്ലീം ലീഗ് വളര്‍ന്നിരുന്നു.

Also read:  ത്യക്കാക്കരയിലെ പാട്ടുകാര്‍ ( തൃക്കാക്കര സ്‌ക്കെച്ചസ് )

അന്‍പത് വര്‍ഷത്തിന് ശേഷം ഇപ്പോള്‍ മുസ്ലീം ലീഗിന് നേരെ പഴയ ആരോപണ ശരങ്ങള്‍ വീണ്ടും ഉയരുന്ന കാഴ്ച്ചയാണ് നമ്മള്‍ കാണുന്നത്. പാക്കിസ്ഥാന്‍ വാദികളാണ് മുസ്ലീം ലീഗ് എന്നാണ് പ്രധാന ആരോപണം. 1990ന് ശേഷം ബാബറി മസ്ജീദ് വിഷയം ശക്തിപെടുകയും, 1992ല്‍ അത് തകര്‍ക്കപ്പെടുകയും ചെയ്തതിന് പിന്നാലെ മുസ്ലീം ലീഗ് നിലപാടുകളില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ വ്യത്യസ്ഥ നിലപാടുകളുണ്ടായി.

മുസ്ലീം ലീഗ് കോണ്‍ഗ്രസിനൊപ്പം തുടര്‍ന്നതിനെ വിമര്‍ശിപ്പ വിഭാഗം പല സംഘടനകള്‍ രൂപീകരിച്ച് മാറി. 2004ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും, തുടര്‍ന്ന് 2006ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും മുസ്ലീം ലീഗ് പാര്‍ട്ടിക്ക് വലിയ തിരച്ചടികളുണ്ടായി. പാര്‍ട്ടിയിലെ പ്രമുരുടെയെല്ലാം കാലിടറി. മലബാറില്‍ നിന്ന് മുസ്ലീം ലീഗ് തുടച്ച് മാറ്റപ്പെടുകയാണെന്നും, മലപ്പുറം ചുവക്കുന്നു എന്നും രാഷ്ട്രീയ നിരീക്ഷണമുണ്ടായി. പക്ഷെ പിന്നീട് മുസ്ലീം ലീഗ് ശക്തമായി തിരിച്ച് വരുന്നതും വര്‍ത്തമാനകാലത്തുള്ള ചിത്രമാണ്.

Also read:  കരുത്തുറ്റ കോണ്‍ഗ്രസ്‌ നേതൃത്വം രാജ്യത്തിന്റെ ആവശ്യം കൂടിയാണ്‌

മുസ്ലീം ലീഗിന് പുറത്തുള്ള വ്യക്തിയും, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ എന്‍.പി. ചെക്കുട്ടി വസ്തുതകള്‍ നിരത്തിയാണ് പാര്‍ട്ടിയുടെ ചരിത്രം വിവരിക്കുന്നത്. സാമുദായിക രാഷ്ട്രീയത്തില്‍ നിന്ന് കീഴാള വര്‍ഗ രാഷ്ട്രീയത്തിലേയ്ക്ക് രൂപമാറ്റം ലീഗിന്‍റെ ഭാവി വളര്‍ച്ചയ്ക്ക് സഹായിക്കുമെന്ന് പുസ്തകം പറഞ്ഞുവെയ്ക്കുന്നു. രാഷ്ട്രീയ രംഗത്തുള്ളവരും, രാഷ്ട്രീയ വിദ്യാര്‍ത്ഥികളും സസൂക്ഷമം വായിച്ചറിയേണ്ട രാഷ്ട്രീയ ചരിത്രമാണ് ചെക്കുട്ടിയുടെ പുസ്തകത്തിലുള്ളത്. മുസ്ലീം ലീഗ് മലബാര്‍ ചരിത്രത്തില്‍ എന്ന പുസ്തകം വായനാ സുഖത്തോടെ മലബാറിലെ രാഷ്ട്രീയ ചരിത്രം പറയുന്ന ഒന്നാണ്.