മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 135.70 അടിയായി ഉയര്‍ന്നു. ജലനിരപ്പ് 136 അടിയിലേ ക്കെത്താന്‍ സാധ്യതയുണ്ട്. ജലനിരപ്പ് 136 അടിയിലേക്ക് എത്തുന്നതിന് പന്ത്ര ണ്ട് മണിക്കൂര്‍ മുമ്പ് മുന്നറിയിപ്പ് നല്‍കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യ ത്തെ തുടര്‍ന്നാണിത്
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 135.70 അടിയായി ഉയര്‍ന്നു. ജലനിരപ്പ് 136 അടിയിലേ ക്കെത്താന്‍ സാധ്യതയുണ്ട്. 136.30 അടിയിലെത്തിയാല്‍ സ്പില്‍വേ ഷട്ടറുകള്‍ തുറക്കും. ഇന്നലെ വൈകിട്ട് ജലനിരപ്പ് 135.40 അടിയിലെത്തിയതോടെ തമിഴ്‌നാട് കേരളത്തിന് ആദ്യ മുന്നറിയിപ്പ് നല്‍കിയിരുന്നു. ജ ലനിരപ്പ് 136 അടിയിലേക്ക് എത്തുന്നതിന് പന്ത്രണ്ട് മണിക്കൂര്‍ മുമ്പ് മുന്നറിയിപ്പ് നല്‍കണമെന്ന സംസ്ഥാ നത്തിന്റെ ആവശ്യത്തെ തുടര്‍ന്നാണിത്.
നിലവിലെ റൂള്‍ കര്‍വ് അനുസരിച്ച് ജൂലൈ 18 ന് 136.50 അടി വെള്ളം അണക്കെട്ടില്‍ സംഭരിക്കാം. അപ്പര്‍ റൂള്‍ കര്‍വിനോട് അടുത്താല്‍ സ്പില്‍വേ ഷട്ടര്‍ തുറക്കാന്‍ സാധ്യതയുണ്ടെന്ന് അറിയിക്കാനാണ് തമിഴ്‌നാട് കത്ത് നല്‍കിയത്. ഷട്ടര്‍ ഉയര്‍ത്തേണ്ടി വന്നാല്‍ മതിയായ സമയത്തിന് മുമ്പ് മുന്നറിയിപ്പ് നല്‍കണമെന്ന് ഇടുക്കി ജില്ലാ കളക്ടര്‍ തേനി കളക്ടര്‍ക്ക് കത്ത് നകിയിട്ടുണ്ട്. സെക്കന്റില്‍ 4000 ഘനയടിയോളം വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുമ്പോള്‍ 1867 ഘനയടി വീതമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്. ജലനി രപ്പ് അപ്പര്‍ റൂള്‍ ലെവലിലെത്തിയാല്‍ സ്പില്‍വേ ഷട്ടര്‍ തുറന്നേക്കും. പെരിയാര്‍ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതേസമയം, വടക്കന്‍ കേരളത്തില്‍ ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അ ലര്‍ട്ടാണ്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്. അ റബികടലിലും ബംഗാള്‍ ഉള്‍ക്കടലിലും നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദങ്ങളും, മഹാരാഷ്ട്ര മുതല്‍ ഗുജറാത്ത് വരെയായുള്ള ന്യൂനമര്‍ധ പാത്തിയുമാണ് കാലവര്‍ഷം ശക്തമായി തുടരാന്‍ കാരണം. ന്യൂനമര്‍ദങ്ങള്‍ അകലുന്നതോടെ മഴയുടെ ശക്തി കുറയാനാണ് സാധ്യത. നാളെയോടെ മഴ കുറ ഞ്ഞേക്കും. കേരളാ തീര ത്ത് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നതിന് തടസ്സമില്ല. എന്നാല്‍ ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യ ത ഉള്ളതിനാല്‍ തീരമേഖലയില്‍ ഉള്ളവര്‍ ജാഗ്രത പാലിക്കണം.