142 അടിയാണ് ഡാമിന് താങ്ങാവുന്ന പരമാവധി സംഭരണശേഷി. നിലവില്‍ ഡാമിലേക്ക് 3025 ഘ നയടി വെള്ളമാണ് ഓരോ സെക്കന്റിലും ഒഴുകി എത്തുന്നത്. 138 അടിയിലേക്ക് വെള്ളമെത്തി യാല്‍ രണ്ടാമത്തെ അറിയിപ്പ് തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കും
തൊടുപുഴ: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയായി ഉയര്‍ന്നു.തമിഴ്നാട് ആദ്യ മുന്ന റിയിപ്പ് പുറപ്പെടുവിച്ചു.142 അടിയാണ് ഡാമിന് താങ്ങാവുന്ന പരമാവധി സംഭരണശേഷി. നിലവില്‍ ഡാമിലേക്ക് 3025 ഘനയടി വെള്ളമാണ് ഓരോ സെക്കന്റിലും ഒഴുകി എത്തുന്നത്. 138 അടിയിലേക്ക് വെള്ളമെത്തിയാല്‍ രണ്ടാമത്തെ അറിയിപ്പ് തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കും.
തമിഴ്നാട് 2150 ഘനയടി വെള്ളം കൊണ്ടുപോകുന്നുണ്ട്. ജലനിരപ്പ് 136ല്‍ എത്തുമ്പോള്‍ മുതല്‍ നിയ ന്ത്രിത തോതില്‍ വെള്ളം തുറന്നുവിട്ട് ജലനിരപ്പ് നിയന്ത്രിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തോട് തമിഴ്‌നാട് അനുകൂലമായി പ്രതികരിച്ചിട്ടില്ല.
ഇടുക്കി ഡാമിലെ ജലനിരപ്പ് താഴ്ന്നു തുടങ്ങിയതോടെ ഇന്നലെ രണ്ട് ഷട്ടറുകള്‍ അടച്ചിരുന്നു. ഇപ്പോള്‍ ഒരു ഷട്ടറിലൂടെ സെക്കന്റില്‍ നാല്‍പ്പതിനായിരം ലിറ്റര്‍ വെള്ളമാണ് പുറത്തേക്കൊഴുക്കുന്നത്.
ഉച്ചയോടെയാണ് ഇടുക്കിയിലും കോട്ടയത്തും മഴ ശക്തമായത്. കോട്ടയം ജില്ലയുടെ കിഴക്കന്‍ മേഖലയി ല്‍ ശക്തമായ മഴയാണ് പെയ്തത്. നേരത്തെ ഉരുള്‍പൊട്ടലുണ്ടായ കൂട്ടിക്കല്‍, മുണ്ടക്കയം, എരുമേലിയി ലും ശക്തമായ മഴയുണ്ട്. മണിമലയാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നു. എരുമേലി വണ്ടന്‍പതാലില്‍ മണ്ണിടിച്ചി ലുണ്ടായി. തൊടുപുഴ കെകെആര്‍ ജംഗ്ഷനില്‍ വീടുകളില്‍ വെള്ളം കയറി. ഫയര്‍ഫോഴ്‌സ് എത്തി കൈക്കുഞ്ഞിനെയടക്കം രക്ഷപ്പെടുത്തി.