അപകടത്തില്‍പ്പെട്ട കാറിനെ പിന്തുടര്‍ന്ന ഓഡി കാറിന്റെ ഡ്രൈവര്‍ എറണാകുളം സ്വദേശി സൈജു തങ്കച്ചനെ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് നിര്‍ണായക വിവരങ്ങ ള്‍ കിട്ടിയത്.അമിത വേഗത്തില്‍ വാഹനം ഓടിച്ചതിന് സൈജുവിനെതിരെ കേസെടുക്കും.
കൊച്ചി: മുന്‍ മിസ് കേരള അന്‍സി കബീര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ വാഹനാപകടത്തില്‍ മരിച്ച കേസില്‍ മ ത്സരയോട്ടം നടന്നതായി പൊലീസ്. കുണ്ടന്നൂര്‍ മുതല്‍ രണ്ടുകാര്‍ മത്സരിച്ചതായി പൊലീസിന് വിവരം ല ഭിച്ചിരുന്നു. അപകടത്തില്‍പ്പെട്ട കാറിനെ പിന്തുടര്‍ന്ന ഓഡി കാറിന്റെ ഡ്രൈവര്‍ എറണാകുളം സ്വദേശി സൈജു തങ്കച്ചനെ പൊലീസ് ചോദ്യം ചെയ്തു. സൈജു തങ്കച്ചനെ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് നിര്‍ ണായക വിവരങ്ങള്‍ കിട്ടിയത്.അമിത വേഗത്തില്‍ വാഹനം ഓടിച്ചതിന് സൈജുവിനെതിരെ കേസെടു ക്കും.
മദ്യലഹരിയില്‍ അമിതവേഗത്തില്‍ വാഹനം ഓടിക്കരുതെന്ന് പറയാനാണ് പിന്തുടര്‍ന്നതെന്ന സൈജു വിന്റെ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.ഫോര്‍ട്ട് കൊച്ചി മുതല്‍ വൈറ്റില ചക്കരപ്പറമ്പു വരെ യുള്ള സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു.അപകടത്തിന് തൊട്ടുപിന്നാലെയെത്തിയ കാറില്‍ നിന്ന് ഒരാള്‍ ഇറങ്ങി നോക്കിയശേഷം പോകുന്നതായും ദൃശ്യങ്ങളിലുണ്ട്. ഇത് ആരാണെന്ന് കണ്ടെത്താ നായിട്ടില്ല.
അപകടത്തില്‍പ്പെട്ട കാര്‍ ഓടിച്ചിരുന്ന അബ്ദുള്‍ റഹ്‌മാനെ അടുത്ത ദിവസം കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്ത ശേഷമായിരിക്കും ഇക്കാര്യത്തില്‍ തുടര്‍ നടപടിയുണ്ടാകുക. സൈജുവിനെ പൊലീസ് വിട്ടയച്ചെങ്കിലും എപ്പോള്‍ വേണമെങ്കിലും വിളിപ്പിച്ചാല്‍ ചോദ്യം ചെയ്യലിനു ഹാജരാകണമെന്നു നിര്‍ദേ ശിച്ചിട്ടുണ്ട്.സൈജു ഹോട്ടലുമായി ബന്ധമുള്ള ആളാണ്. എന്നാല്‍ വാഹനം ഹോട്ടല്‍ ഉടമയുടേതല്ലെ ന്നാണു വിവരം. വേറൊരാളുടെ വാഹനമാണ് ഉപയോഗിക്കുന്നതെന്നാണ് സൈജു പൊലീസിനോടു പറ ഞ്ഞത്.നിലവില്‍ ഹോട്ടല്‍ ഉടമ എവിടെയാണെന്നതിനെക്കുറിച്ചു വിവരമില്ലെന്നു പൊലീസ് പറഞ്ഞു. ഇയാള്‍ കേസില്‍ പ്രതിയല്ലാത്തതിനാല്‍ ഒളിവിലാണെന്നു പറയാ നാകില്ല.
ഒക്ടോബര്‍ 31ാം തീയതി ഫോര്‍ട്ട്‌കൊച്ചിയിലെ ഹോട്ടലിലെ ഡിജെ പാര്‍ട്ടി കഴിഞ്ഞ് മടങ്ങുമ്പോഴായിരു ന്നു മുന്‍ മിസ് കേരള അന്‍സി കബീറും രണ്ട് സുഹൃത്തുക്കളും വാഹനാപകടത്തില്‍ മരിച്ചത്.തുടര്‍ന്ന് തൊട്ടടുത്ത ദിവസം തന്നെ ഹോട്ടലിലെ ഡി ജെ പാര്‍ട്ടി നടന്ന ഹാളിലെ സിസിടിവി ദൃശ്യങ്ങള്‍ മാറ്റി. ഹോട്ടലുടമ റോയിയുടെ നിര്‍ദ്ദേ ശ പ്രകാരം ഡ്രൈവര്‍ ഡിവിആര്‍ വാങ്ങിക്കൊണ്ട് പോയി എന്നാണ് ജീവനക്കാരന്‍ മൊഴി നല്‍കിയിരിക്കുന്നത്.