മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ ശങ്കരനാരായണന്‍ അന്തരിച്ചു. പാലക്കാട്ടെ വസ തിയിലായിരുന്നു അന്ത്യം. 89 വയസ്സായിരുന്നു. ആറ് സംസ്ഥാന ങ്ങളില്‍ ഗവര്‍ണറായി സേവനം അനുഷ്ഠിച്ച ഏക മല യാളിയാണ് ശങ്കരനാരായണന്‍. നിരവധി തവണ കേരള ത്തില്‍ മന്ത്രിയായിട്ടുണ്ട്. നാലുതവണ മന്ത്രി യായിരുന്ന ശങ്കരനാരായണന്‍ 16 വര്‍ഷം യുഡിഎഫ് കണ്‍വീനറായിരുന്നു

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ ശങ്കരനാ രാ യണന്‍ അന്തരിച്ചു. പാലക്കാട്ടെ വസതിയിലായിരുന്നു അന്ത്യം. 89 വയസ്സായിരുന്നു. ആറ് സംസ്ഥാന ങ്ങളില്‍ ഗവര്‍ണറായി സേവനം അനുഷ്ഠിച്ച ഏക മലയാളി യാണ് ശങ്കരനാരായണന്‍. നിരവധി തവണ കേരളത്തില്‍ മന്ത്രിയായിട്ടുണ്ട്. നാലുതവണ മന്ത്രിയായിരുന്ന ശങ്കര നാരായണന്‍ 16 വര്‍ഷം യുഡിഎഫ് ക ണ്‍വീനറായിരുന്നു. ഭാര്യ പരേതയായ രാധ. മകള്‍: അനുപമ. മരുമകന്‍: അജിത് ഭാസ്‌കര്‍ (കൊച്ചി).
സിപിഎമ്മിന്റെ കോട്ടയായിരുന്ന പാലക്കാട് കോണ്‍ഗ്രസിനെ വളര്‍ ത്തി സംസ്ഥാന നേതൃത്വത്തിലേക്കെ ത്തിയ വ്യക്തിയാണ് കെ ശങ്കരനാരായണന്‍. മന്ത്രി പദവും ഗവര്‍ണ ര്‍ സ്ഥാനവുമൊക്കെ അലങ്കരിച്ച ശങ്ക രനാരായണന്‍ അവസാന കാലത്തും രാജ്യത്ത് കോണ്‍ഗ്രസിന്റെ തി രിച്ചുവരവിനായി അതിയായി ആഗ്ര ഹിച്ച വ്യക്തി കൂടിയാണ്. കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ അണിയറ കഥകളേറെയറിയാമായിരുന്നിട്ടും വി വാദങ്ങളൊഴിവാക്കിയായിരുന്നു പാലക്കാടുകാരുടെ സ്വന്തം ശങ്കര്‍ ജി ആത്മകഥയായ അനുപമം ജീവി തം എഴുതിത്തീര്‍ത്തത്. അവസാനനാളിലും പാര്‍ട്ടിക്കൊരുക്ഷീണം വരാന്‍ ആഗ്രഹിക്കുന്നില്ലെന്നായിരു ന്നു അടുപ്പക്കാരോട് കാരണമായി പറഞ്ഞത്. ഏഴുപതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവതം സംഭവ ബഹുലമാ യിരുന്നു.
ശങ്കരന്‍ നായരുടേയും ലക്ഷ്മിയമ്മയുടേയും മകനായി 1932 ഒക്ടോബര്‍ 15ന് പാലക്കാട് ജില്ലയിലെ ഷൊര്‍ ണൂരില്‍ ജനിച്ചു. വിദ്യാര്‍ഥത്ഥിയായിരുന്ന കാലഘട്ടത്തില്‍ തന്നെ രാഷ്ട്രീയത്തില്‍ പ്രവേശിച്ചു. 1946ല്‍ സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ സ്റ്റുഡന്‍സ് ഓര്‍ഗനൈസേഷന്റെ പ്രവര്‍ത്തകനായിരുന്നു. പിന്നീട് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്നു. സജീവ രാഷ്ട്രീയ പ്രവര്‍ത്തകനായി മാറി.
പാലക്കാട് ഡിസിസിയുടെ സെക്രട്ടറിയായും പ്രസിഡന്റായും കെപിസിസി ജനറല്‍ സെക്രട്ടറിയായും പ്ര വര്‍ത്തിച്ചു. 1969-ല്‍ അഖിലേന്ത്യാടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ കോണ്‍ഗ്രസ് (ഒ) വിഭാഗത്തിന്റെ ദേശീയ നിര്‍വാഹക സമിതി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1977-ല്‍ തൃത്താലയില്‍ നി ന്ന് ആദ്യമായി കേരള നിയമ സഭാംഗമായി.
1980ല്‍ ശ്രീകൃഷ്ണപുരത്ത് നിന്നും 1987ല്‍ ഒറ്റപ്പാലത്ത് നിന്നും 2001ല്‍ പാലക്കാട് നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1982-ല്‍ ശ്രീകൃഷ്ണപുരത്ത് നിന്ന് മത്സരി ച്ചെങ്കിലും സിപിഎമ്മിലെ ഇ പത്മനാഭനോ ടും 1991ല്‍ ഒറ്റപ്പാലത്ത് നിന്ന് മത്സരിച്ചെങ്കിലും കോണ്‍ഗ്രസ് എസിലെ വി സി കബീറിനോടും പരാജയപ്പെ ട്ടു. 1985 മുതല്‍ 2001 വ രെ നീണ്ട 16 വര്‍ഷം യുഡിഎഫ് കണ്‍വീനറായിരുന്നു.
1989-1991 കാലയളവില്‍ പബ്ലിക് അക്കൗണ്ട്സ് കമ്മറ്റി ചെയര്‍മാനായും 1977-1978-ല്‍ കെ കരുണാകരന്‍, എ കെ ആന്റണി മന്ത്രിസഭകളില്‍ കൃഷി, സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രിയായും 2001-2004 ലെ എ കെ ആന്റണി മന്ത്രിസഭയിലെ ധനകാര്യ- എക്സൈസ് വകുപ്പുകളുടെ മന്ത്രിയായും പ്രവര്‍ത്തിച്ചു. ആറ് സം സ്ഥാനങ്ങളിലെ ഗവര്‍ണര്‍ പദവി വഹിച്ച ഏക മലയാളിയാണ് ശങ്കരനാരായണന്‍. അരുണാചല്‍ പ്രദേശ്, അസം, നാഗാലാന്‍ഡ്, ജാര്‍ഖണ്ഡ്, ഗോവ (അധികചുമതല) ഗവര്‍ണറായിരുന്നു.