വനിതയുടെ മുടി സ്റ്റൈല്‍ ചെയ്യുന്നതിനിടെ തലയില്‍ തുപ്പിയ സെലിബ്രിറ്റി ഹെയര്‍ സ്റ്റൈലിസ്റ്റ് ജാവേദ് ഹബീബിന് ദേശീയ വനിതാ കമ്മീഷന്റെ നോട്ടീസ്. സംഭവത്തില്‍ നടപടി സ്വീകരിക്കാന്‍ വനിതാ കമ്മീഷന്‍ പൊലീസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി
ഉത്തര്‍പ്രദേശ് : വനിതയുടെ മുടി സ്റ്റൈല്‍ ചെയ്യുന്നതിനിടെ തലയില്‍ തുപ്പിയ സെലിബ്രിറ്റി ഹെയര്‍ സ്റ്റൈലിസ്റ്റ് ജാവേദ് ഹബീബിന് ദേശീയ വനിതാ കമ്മീഷന്റെ നോട്ടീസ്. സംഭവത്തില്‍ നടപടി സ്വീകരി ക്കാന്‍ വനിതാ കമ്മീഷന്‍ പൊലീസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി.
ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറില്‍ നടന്ന വര്‍ക്ഷോപ്പിനിടെയാണ് വിവാദ സംഭവം. കേശ സംരക്ഷണ വുമായി ബന്ധപ്പെട്ട് ക്ലാസെടുക്കുകയായിരുന്നു ജാവേദ്, ഷാംപൂ ഉപയോഗിക്കാത്തതിനാല്‍ മുമ്പില്‍ ചെ യറില്‍ വന്നിരുന്ന സ്ത്രീയുടെ മുടി നല്ലതല്ലെന്ന് പറഞ്ഞു. പിന്നീട് ‘ശ്രദ്ധിച്ച് കേള്‍ക്കൂ? ജലക്ഷാമമുണ്ടെ ങ്കി ല്‍’ എന്ന് പറഞ്ഞ് ജാവേദ് മുടിയില്‍ തുപ്പുകയായിരുന്നുവെന്നാണ് ആരോപണം. മുടി പിരിച്ചിട്ടതും തുപ്പ ലിന് ജീവനുണ്ടെന്ന് പറഞ്ഞതും വിഡിയോയില്‍ കാണാം. ഇതിനെ തുടര്‍ന്ന് സദസ്സില്‍ നിന്ന് കയ്യടിയും പൊട്ടിച്ചിരിയും ഉയര്‍ന്നു. എന്നാല്‍ കസേരയിലിരുന്ന സ്ത്രീ അസ്വസ്ഥയായിരുന്നു.
സ്ത്രീയുടെ തലമുടി സ്‌റ്റൈല്‍ ചെയ്യുന്നതിനിടെ തുപ്പുന്ന വീഡിയോ ട്വിറ്ററിലൂടെ പ്രചരിച്ചതോടെ ഹബീ ബിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നു. വീഡിയോ പുറത്തു വന്നതോടെ ഉത്തര്‍പ്രദേശ് പൊലീസ് വി ഷയത്തില്‍ അന്വേഷണമെന്ന് ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മിഷന്‍ രംഗത്ത് വന്നു. സംഭവവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ് ഡിജിപിക്ക് കത്തയച്ചിട്ടുണ്ടെന്നും ഉചിത നടപടി എടുക്കാന്‍ ആവശ്യപ്പെട്ടിട്ടു ണ്ടെന്നും കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ അറിയിച്ചു.
വേദിയിലേയ്ക്ക് ഹെയര്‍കട്ടിനു ക്ഷണിച്ച ജാവേദ് മുടി നനയ്ക്കാന്‍ വെള്ളം ഇല്ലെങ്കില്‍ തുപ്പല്‍ ഉപയോഗിക്കാ മെന്ന് പറയുകയായിരുന്നുവെന്ന് യുവതി വെളിപ്പെടുത്തി. അതേസമയം, വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ ജാവേദ് ക്ഷമാപണവുമായി രംഗത്തെത്തി. ഒരു തമാശയ്ക്ക് ചെയ്തതാണെന്നും ആരെയെങ്കിലും വേദനിപ്പി ച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും ജാവേദ് പറഞ്ഞു.
So disgusting! BJP Leader Jawed Habib spits on the hair of a woman while giving her a hair cut. Yuk!
Why them Sanghis so eeww!! 🤮
Apparently all BJP leaders take haircut from him, for their head is full of crap! pic.twitter.com/1stsyTp6i0
— Gaurav Pandhi (@GauravPandhi) January 6, 2022