മസ്കത്ത് : വത്തിക്കാൻ സിറ്റിയിൽ നടന്ന മാർപാപ്പ ലിയോ പതിനാലാമന്റെ സ്ഥാനാരോഹണ ചടങ്ങിൽ ഒമാന്റെ ഔദ്യോഗിക പ്രതിനിധിയായി ഇറ്റലിയിലെ ഒമാൻ അംബാസഡർ സയ്യിദ് നിസാർ ബിൻ അൽ ജുലന്ദ് അൽ സഈദ് പങ്കെടുത്തു.
ചടങ്ങിന്റെ ഭാഗമായി മാർപാപ്പയെ നേരിൽ കണ്ട്, സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ അഭിനന്ദനവും ആശംസകളും അദ്ദേഹം മാർപാപ്പയ്ക്ക് കൈമാറി. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലാണ് ആഗോള ശ്രദ്ധ നേടിയ സ്ഥാനാരോഹണ ചടങ്ങ് നടന്നത്.
ഇന്ത്യ, ഫ്രാൻസ്, ജർമ്മനി, ബ്രസീൽ തുടങ്ങി നിരവധി രാജ്യങ്ങളുടെ രാഷ്ട്രതലവന്മാരും ആഗോള നേതാക്കളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഒമാൻ–വത്തിക്കാൻ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും അന്താരാഷ്ട്ര സഹകരണത്തിന് പുതിയ വഴികൾ തുറക്കുന്നതിനുമാണ് ഒമാന്റെ സാന്നിധ്യം പ്രത്യേക പ്രസക്തിയാർജിച്ചത്.