റോയിട്ടേഴ്സിന്റെ ബെംഗ്ലുരു റിപ്പോര്‍ട്ടറും കാസര്‍ഗോഡ് സ്വദേ ശിയുമായ ശ്രുതിയെ ബംഗളൂരുവിലെ അപ്പാര്‍ട്ട്മെന്റില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ശ്രു തിയെ ഭര്‍ത്താവ് അനീ ഷ് മര്‍ദ്ദിച്ചുവെന്ന് ബംഗളൂരു പൊലീസ് വ്യക്തമാക്കി
ബംഗളൂരു: അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേ ഴ്സിലെ മലയാളി മാധ്യമപ്രവര്‍ത്തകയുടെ ആത്മഹത്യ ഭര്‍തൃ പീഡനം കാരണമെന്ന് പൊലീസ്. റോയിട്ടേഴ്സി ന്റെ ബെംഗ്ലുരു റിപ്പോര്‍ട്ടറും കാസര്‍ ഗോഡ് സ്വദേശിയുമായ ശ്രുതിയെ ബംഗളൂ രുവിലെ അപ്പാര്‍ട്ട്മെന്റില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെ ത്തിയത്. ശ്രുതിയെ ഭര്‍ത്താവ് അനീഷ് മര്‍ദ്ദിച്ചുവെന്ന് ബംഗളൂ രു പൊലീസ് വ്യക്തമാക്കി.
അനീഷ് നാട്ടില്‍ പോയ സമയത്തായിരുന്നു സംഭവം. ശ്രുതിയു ടെ ശരീരത്തില്‍ മര്‍ദനമേറ്റ പാടുകള്‍ ഉ ണ്ടായിരുന്നെന്നും ശാരീ രകമായും മാനസികമായും പീഡിപ്പിച്ചിരുന്നെ ന്നും എഫ്‌ഐആറില്‍ പറയു ന്നു. ഓഫീസിലും പുറത്തും ശ്രുതിയെ അനീഷ് പിന്തുടര്‍ന്നു. മുറിക്കുള്ളില്‍ സിസിടിവി സ്ഥാപിച്ച് നിരീക്ഷി ച്ചു. നിരന്തരം മര്‍ദ്ദിച്ചിരു ന്നെന്നും പൊലീസ് പറഞ്ഞു.
ബെംഗളൂരു നല്ലൂറഹള്ളി മെഫെയറിലെ അപ്പാര്‍ട്ട്മെന്റിലായിരുന്നു ശ്രുതിയും ഭര്‍ത്താവ് അനീഷും താമ സിച്ചിരുന്നത്. നാട്ടില്‍നിന്ന് അമ്മ ഫോണ്‍ വിളിച്ചിട്ട് ലഭിച്ചില്ല. തുടര്‍ ന്ന് ബെംഗളൂരുവില്‍ എന്‍ജിനീയറാ യ സഹോദരന്‍ നിശാന്ത് അപ്പാര്‍ട്ട്മെന്റിലെ സെക്യൂരിറ്റിയോട് ഫോണില്‍ ബന്ധപ്പെട്ടതോടെയാണ് മുറി യിലെത്തി പരിശോധിച്ചത്. ഈ സമയം മുറി അകത്തുനിന്ന് പൂട്ടിയിരിക്കുകയായിരുന്നു. അപ്പാര്‍ട്ട്‌മെന്റ് തുറന്നു പരിശോധിച്ചപ്പോഴാണ് മുറിക്കുള്ളില്‍ ശ്രുതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.