മണിപ്പൂരില്‍ വംശഹത്യയ്ക്ക് തുല്യമായ ആക്രമണമാണ് നടന്നതെന്നും രാജ്യത്തിന്റെ മത നിരപേക്ഷത കാത്തുസൂക്ഷിക്കേണ്ടത് അനിവാര്യമാണെന്നും മുഖ്യമന്ത്രി. ലോകമെമ്പാ ടും ക്രിസ്മസ് ആഘോഷിക്കുമ്പോള്‍ യേശു പിറന്നുവീണ ബത്‌ലഹേമിന്റെ മണ്ണില്‍ ആ ഘോഷങ്ങള്‍ വേണ്ട എന്ന തീരുമാനത്തിലാണ് ക്രിസ്തീയ സംഘടനകളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പാലസ്തീനികള്‍ക്കെതിരെ ഇസ്രായേല്‍ നടത്തുന്ന ക്രൂര തകളുടെ പശ്ചാത്തലത്തിലാണിത്
കൊച്ചി : ലോകമെമ്പാടും ക്രിസ്മസ് ആഘോഷിക്കുമ്പോള്‍ യേശു പിറന്നുവീണ ബത്‌ലഹേമിന്റെ മ ണ്ണില്‍ ആഘോഷങ്ങള്‍ വേണ്ട എന്ന തീരുമാനത്തിലാണ് ക്രിസ്തീയ സംഘടനകളെന്ന് മുഖ്യമന്ത്രി പി ണറായി വിജയന്‍. പാലസ്തീനികള്‍ക്കെതിരെ ഇസ്രായേല്‍ നടത്തുന്ന ക്രൂരതകളുടെ പശ്ചാത്തല ത്തിലാണിത്. നമ്മുടെ രാജ്യം മതനിര പേക്ഷ രാജ്യം ആണെങ്കിലും ചില സ്ഥലങ്ങളില്‍ ലംഘിക്ക പ്പെട്ടു. മണിപ്പൂരില്‍ വംശഹത്യയ്ക്ക് തുല്യമായ ആക്രമണമാണ് നടന്നത്. രാജ്യത്തിന്റെ മതനിരപേക്ഷ ത കാത്തുസൂക്ഷിക്കേണ്ടത് അനിവാര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. തൃക്കാക്കര മണ്ഡലതല നവ കേരള സദസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നവ കേരള സദസ്സ് ജനങ്ങള്‍ നെഞ്ചേറ്റി കഴിഞ്ഞു. നാടിന്റെ ഭാവി വികസനത്തിന് ജനങ്ങളുടെ ആ ശയങ്ങള്‍ പരിഗണിച്ചുകൊണ്ട് മുന്നോട്ടുപോകുക, കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിനെതിരെ നട ത്തുന്ന വികസന വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ജനസമക്ഷം തുറന്നു കാണിക്കുക എന്ന ലക്ഷ്യത്തോടെയാണ് നവ കേരള സദസ്സ് സംഘടിപ്പിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
യോഗത്തില്‍ നവ കേരള സദസ്സ് തൃക്കാക്കര മണ്ഡലതല സംഘാടകസമിതി ചെയര്‍മാന്‍ ദിനേശ് മണി അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ എ.കെ. ശശീന്ദ്രന്‍, ജെ. ചിഞ്ചു റാണി, കെ. രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
മന്ത്രിമാരായ പി.രാജീവ്, പി.എ. മുഹമ്മദ് റിയാസ്, റോഷി അഗസ്റ്റിന്‍, വി.എന്‍. വാസവന്‍, സജി ചെറിയാന്‍, എം.ബി. രാജേഷ്, പി.പ്രസാദ്, ജി.ആര്‍. അനില്‍, കെ.കൃഷ്ണന്‍ കുട്ടി, വി.അബ്ദുറഹിമാന്‍, വീണാ ജോര്‍ജ്, കെ.എന്‍. ബാലഗോപാല്‍,കെ.ബി.ഗണേഷ് കുമാര്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, ജില്ലാ കളക്ടര്‍ എന്‍.എസ്.കെ.ഉമേഷ് എന്നിവര്‍ പങ്കെടുത്തു. തൃക്കാക്കര മണ്ഡലതല സംഘാടകസമിതി കണ്‍വീനറും ഡെപ്യൂട്ടി കലക്ടറുമായ ബി.അനില്‍കുമാര്‍ ചടങ്ങില്‍ സ്വാഗതം പറഞ്ഞു.
പ്രതിശീര്‍ഷ വരുമാനം
80,000 കോടി രൂപ വര്‍ധിപ്പിച്ചു : മുഖ്യമന്ത്രി
2023ല്‍ എത്തി നില്‍ക്കുമ്പോള്‍ ആഭ്യന്തര വളര്‍ച്ചാ നിരക്ക് 8 ശതമാനമായി വര്‍ധിപ്പിക്കാന്‍ സാ ധിച്ചു. ആഭ്യാന്തര വളര്‍ച്ച നിരക്ക് വര്‍ദ്ധിപ്പിച്ച സംസ്ഥാനങ്ങളെ പരിശോധിക്കു മ്പോള്‍ കേരളം ഒട്ടും പിന്നിലല്ല. 26 ശതമാനമായിരുന്ന തനത് വരുമാനം 41 ശതമാനമായി വര്‍ധിപ്പിച്ചു. 2016ല്‍ നിന്ന് 2023ല്‍ എത്തിയപ്പോള്‍ പ്രതിശീര്‍ഷ വരുമാനം 80,000 കോടി രൂപയാണ് വര്‍ധിപ്പിച്ചത്. നികുതി വരുമാനത്തില്‍ 23,000 കോടി രൂപയുടെ വര്‍ധന ഉണ്ടായി.
ഇത്രയധികം പുരോഗതിയോടെ മുന്നോട്ടുപോകുന്ന സംസ്ഥാനത്തിന്റെ ഇപ്പോഴത്തെ സാമ്പ ത്തിക പ്രതിസന്ധിയുടെ കാരണം കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലുകളാണ്. ആ കെ ചെലവില്‍ 71 ശതമാനം സംസ്ഥാനം വഹിക്കുന്ന സ്ഥിതിയാണ് നിലവില്‍. കേന്ദ്ര വിഹിതം 29 ശതമാന മാ യി വെട്ടിക്കുറച്ചു. കേന്ദ്രവും സംസ്ഥാനവും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതികള്‍ സം സ്ഥാനം പൂര്‍ത്തിയാക്കുകയും പൂര്‍ത്തിയായതിനു ശേഷം കേന്ദ്രം വിഹിതം നല്‍കുക എന്ന വ്യവസ്ഥ ഇന്ന് പാലിക്കുന്നില്ല. ഇതിന് പുറമെ യാണ് സംസ്ഥാനത്തിന് കടം വാങ്ങാനുള്ള അവ കാശം വെട്ടിക്കുറച്ചത്.