ജിദ്ദ: മക്കയിലെ മസ്ജിദുൽ ഹറാമിൽ ശുചീകരണത്തിനായി മികച്ച ക്രമീകരണങ്ങൾ. കഅ്ബക്ക് ചുറ്റുമുള്ള മുറ്റം വൃത്തിയാക്കുന്നത് 5 മിനുറ്റിൽ, മുവായ്യിരത്തിലേറെ ശുചീകരണ തൊഴിലാളികൾ ചേർന്നാണ് ഹറം ഞൊടിയിടയിൽ വൃത്തിയാക്കുന്നത്. ആയിരങ്ങൾ കഅബക്ക് ചുറ്റും പ്രദക്ഷിണം ചെയ്യുമ്പോഴാണ് ശുചീകരണ പ്രവർത്തനങ്ങൾ. ഞൊടിയിടയിലാണ് വൃത്തിയാക്കൽ ചടങ്ങ്. പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരും തൊഴിലാളികളുമണ് ഇതിന് പിന്നിൽ.
നൂറ് ടൺ മാലിന്യമാണ് ഓരോ ദിവസവും ഹറമിൽ നിന്ന് നീക്കം ചെയ്യുന്നത്. എഴുപതിലധികം അത്യാധുനിക മെഷീനുകളുടെ സഹായത്തോടുകൂടിയാണ് വൃത്തിയാക്കൽ ചടങ്ങ്. റമദാന്റെ ആദ്യ 15 ദിവസം ഒരുകോടി 10 ലക്ഷത്തോളം ഇഫ്ത്താർ കിറ്റുകളും ഒരുകോടി 2 ലക്ഷം ഈത്തപ്പഴ പാക്കറ്റുകളും വിതരണം നടത്തിയിരുന്നു. മഗ്‌രിബ് നമസ്കാരത്തിന് ശേഷം ഹറം മുഴുവനായും കഴുകി വൃത്തിയാക്കും. ഇതിനെടുക്കുന്ന സമയം വെറും 45 മിനിറ്റാണ്. 10 ലക്ഷത്തിലേറെ വിശ്വാസികൾ സംഗമിക്കുന്ന ഹറമിലെ ശുചീകരണ പ്രവർത്തനം കൗതുകമുള്ള കാഴ്ചയാണ്.
