സിറോമലബാര്‍ സഭാ ഭൂമി ഇടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വി ചാരണ കോടതിയില്‍ നേരിട്ട് ഹാജരാകില്ല. സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാ ന്‍ സാവകാശം തേടും. കൂടുതല്‍ സമയം വേണമെന്നും ആവശ്യപ്പെടും
കൊച്ചി: സിറോമലബാര്‍ സഭാ ഭൂമി ഇടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിചാരണ കോടതിയില്‍ നേരിട്ട് ഹാജരാകില്ല. സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാന്‍ സാവകാശം തേടും. കൂടു തല്‍ സമയം വേണമെന്നും ആവശ്യപ്പെടും. നേരിട്ടു ഹാജരാകുന്നത് തടയണമെന്നാവശ്യപ്പെട്ട് ആല ഞ്ചേരി നല്‍കിയ ഹര്‍ജി കഴിഞ്ഞ ദിവസം സുപ്രീംകോടതി തള്ളിയിരുന്നു.
കാക്കനാട് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാകുന്നതില്‍ നിന്ന് ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ട് അ ദ്ദേഹം സുപ്രീംകോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. എന്നാ ല്‍ ആവശ്യത്തില്‍ ഇടപെടാന്‍ കോടതി തയ്യാറായില്ല.സിറോ മലബാര്‍ സഭയുടെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസുകള്‍ റദ്ദാക്കണമെന്ന് ആവ ശ്യപ്പെട്ട് കര്‍ദിനാള്‍ നല്‍കി യ ഹര്‍ജി ഉള്‍പ്പടെ ജനുവരി രണ്ടാം വാരം കേള്‍ക്കാമെന്നാണ് സുപ്രീം കോട തി വ്യക്തമാക്കിയിരിക്കുന്നത്.
പള്ളികളുടെ ഭൂമിയും ആസ്തിയും വില്‍ക്കാന്‍ ബിഷപ്പുമാര്‍ക്ക് അധികാരമില്ലെന്ന ഹൈക്കോടതി ഉത്തര വിലെ തുടര്‍നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിവിധ രൂപതകള്‍ നല്‍കിയ ഹര്‍ജിയും സു പ്രീം കോടതിയുടെ പരിഗണനയിലുണ്ട്.