Web Desk
കോവിഡ് 19 പശ്ചാത്തലത്തിൽ ബംഗ്ലാദേശിൽ കുടുങ്ങിയ ഇന്ത്യക്കാരെ വന്ദേ ഭാരത് മിഷൻ മൂന്നാം ഘട്ടത്തിൽ പ്രത്യേക വിമാനത്തിൽ തിരിച്ചെത്തിച്ചു. ഒന്നരലക്ഷത്തോളം ഇന്ത്യക്കാരാണ് ബംഗ്ലാദേശിൽ കുടുങ്ങിയിട്ടുള്ളത്. നാലു ഘട്ടങ്ങളിലായാണ് തിരിച്ചെത്തിക്കൽ നടപടി പുരോഗമിക്കുന്നത്. മെയ് ഏഴിന് ആരംഭിച്ച ദൗത്യം നാലാം ഘട്ടമായ ജൂൺ മുപ്പത് വരെ നീളും. മൂന്നാം ഘട്ടത്തിൽ ഡൽഹി, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്ക് എയർ ഇന്ത്യയാണ് സർവീസ് നടത്തിയത്.