കൊല്ലം ശാസ്താംകോട്ടയില്‍ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയ കൂട്ടുകാരി ക്ക് അയച്ച സന്ദേശവും പുറത്തുവന്നു. ഭര്‍ത്താവ് കിരണിന് പുറമെ, വീട്ടുകാരും മര്‍ദ്ദനത്തിന് കൂട്ടു നില്‍ക്കാറുണ്ടായിരുന്നു എന്നാണ് സന്ദേശത്തിലുള്ളത്
കൊല്ലം : കൊല്ലം ശാസ്താംകോട്ടയില്‍ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയ കൂ ട്ടുകാരിക്ക് അയച്ച സന്ദേശവും പുറത്തുവന്നു. ഭര്‍ത്താവ് കിരണിന് പുറമെ, വീട്ടുകാരും മര്‍ദ്ദന ത്തി ന് കൂട്ടുനില്‍ക്കാറുണ്ടായിരുന്നു എന്നാണ് സന്ദേശത്തിലുള്ളത്. കിരണിന്റെ അമ്മയും മര്‍ദ്ദിച്ചി രു ന്നതായും വിസ്മയ കൂട്ടുകാരിയെ അറിയിച്ചിരുന്നു.
അതെസമയം മകളുടെ മരണം കൊലപാതകമെന്ന് പിതാവ് ത്രിവിക്രമന്‍ നായര്‍ പറഞ്ഞു. നെറ്റി യിലും കഴുത്തിന്റെ മറ്റുഭാഗങ്ങളിലുമുളള പാടുകള്‍ ഉള്ളതിനാല്‍ ഇതൊരു കൊലപാതകമാണെന്ന് സംശയമുണ്ടെന്ന് പിതാവ് ആരോപിച്ചു. കൈയിലെ ഞരമ്പ് മരിച്ചതിന് ശേഷം മുറിക്കാന്‍ ശ്രമി ച്ച തിന്റെ പാടുകളുണ്ട്. ഭര്‍ത്താവ് കിരണ്‍ ചെയ്തതാകാമെന്നാണ് കരുതുന്നത്. വിസ്മയ അണിഞ്ഞിരു ന്ന വസ്ത്രത്തില്‍ രക്തമില്ല. എന്നാല്‍ തുടയില്‍ രക്തവുമുണ്ട്. നിരന്തരമായി മര്‍ദിക്കാറു ണ്ടായിരു ന്നുവെന്നാണ് ഞങ്ങള്‍ക്ക് ലഭിച്ച വിവരമെന്നും പിതാവ് പറഞ്ഞു.
തങ്ങള്‍ കൊടുത്ത കാര്‍ വിറ്റ് പണം നല്‍കണമെന്നായിരുന്നു കിരണിന്റെ ആവശ്യം. കൊടുത്ത കാറിന് മൈലേജില്ല, കൊള്ളത്തില്ല, ആ വണ്ടി വേ ണ്ട എന്നു പറഞ്ഞായിരുന്നു മര്‍ദ്ദനം.തങ്ങളെ ഫോണില്‍ വിളിക്കാന്‍ കിരണ്‍ വിസ്മയയെ അനുവദിച്ചിരുന്നില്ല. ബന്ധുക്കളെ ആരെയെങ്കിലും വിളി ക്കുന്നത് കണ്ടാല്‍ ഫോണ്‍ എറിഞ്ഞ് പൊട്ടിക്കുമായിരുന്നു. കഴിഞ്ഞദിവസം ഫാദേഴ്‌സ് ഡേയ്ക്ക് വിസ്മയ തന്നെ വിളിച്ചതാണ് ഒടുവില്‍ വഴക്കിന് കാരണമായത്. ഒളിച്ചിരുന്നാണ് വിളിക്കുന്നതെന്ന് മകള്‍ പറഞ്ഞെന്നും പിതാവ് ത്രിവിക്രമന്‍ നായര്‍ പറഞ്ഞു.