പരപ്പന അഗ്രഹാര ജയിലില്‍ കഴിയുകയായിരുന്ന രവി പൂജാരിയെ ബംഗളൂരുവില്‍ നിന്നും എയര്‍ ഏഷ്യാ വിമാനത്തിലാണ് കൊച്ചിയില്‍ എത്തിച്ചത്
കൊച്ചി: അധോലോക കുറ്റവാളി രവിപൂജാരിയെ കൊച്ചിയിലെത്തിച്ചു. ബ്യൂട്ടി പാര്‍ലര്‍ വെടിവെ യ്പ്പ് കേസുമായി ബന്ധപ്പെട്ടാണ് നടപടി.പരപ്പന അഗ്രഹാര ജയിലില്‍ കഴിയുകയായിരുന്ന രവി പൂജാരിയെ ബംഗളൂരുവില്‍ നിന്നും എയര്‍ ഏഷ്യാ വിമാനത്തിലാണ് കൊച്ചിയില്‍ എത്തിച്ചത്.
കേസുമായി ബന്ധപ്പെട്ട് രവി പൂജാരിയില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുന്നതിനായാണ് ഇയാളെ കൊച്ചിയിലെത്തിച്ചത്. നാളെ ഇയാളെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. സുരക്ഷാ ഭീഷണിയുള്ളതിനാല്‍ നിലവില്‍ എ ടി എസിന്റെ കസ്റ്റഡിയിലാണ് രവി പൂജാരി.
ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ്പ് കേസില്‍ രവി പൂജാരിയെ അറസ്റ്റ് ചെയ്യുന്നത്. കൊച്ചിയില്‍ നിന്നുള്ള ക്രൈംബ്രാ ഞ്ച് സംഘം ബംഗളൂരു പരപ്പന അഗ്രഹാര ജയിലി ലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ് കേസില്‍ മൂന്നാം പ്രതിയാണ് രവി പൂജാരി.