തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ മത്സര ചിത്രം തെളിഞ്ഞു. എട്ട് സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തു ള്ളത്. നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള സമയപരിധി ഇന്ന് അവസാനിച്ച തോടെ സ്ഥാനാര്‍ഥി കളുടെ എണ്ണത്തില്‍ അന്തിമതീരുമാനമായി
കൊച്ചി : തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ മത്സര ചിത്രം തെളിഞ്ഞു. എട്ട് സ്ഥാനാര്‍ഥികളാണ് മത്സര രം ഗത്തുള്ളത്. നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള സമയപരിധി ഇന്ന് അവസാനിച്ചതോടെയാണ് സ്ഥാനാര്‍ഥികളുടെ എണ്ണത്തില്‍ അന്തിമതീരുമാനമായത്.
ബാലറ്റില്‍ യുഡിഎഫ് സ്ഥാനാര്‍ഖി ഉമ തോമസിന്റ പേരാണ് ആ ദ്യമുള്ളത്. രണ്ടാമത് എല്‍ഡിഎഫ് സ്ഥാ നാര്‍ഥി ജോ ജോസ ഫും മൂന്നാമത് ബിജെപി സ്ഥാനാര്‍ഥി എ എന്‍ രാധാകൃഷ്ണന്‍, സ്വ തന്ത്ര സ്ഥാനാര്‍ഥി കളായ ബോസ്‌കോ ലൂയിസ്,സി പി ദിലീപ് കു മാര്‍, മന്മഥന്‍,ജോമോന്‍ ജോസഫ് സ്രാമ്പിക്കല്‍, അനില്‍ കുമാര്‍ എന്നിവരാണ് മത്സരരംഗത്തുള്ളത്.
മുന്നണി സ്ഥാനാര്‍ഥികളില്‍ ഡോ. ജോ ജോസഫിന് മാത്രമാണ് അപരന്‍ മത്സര രംഗത്തുള്ളത്. ജോമോ ന്‍ ജോസഫിന്റെ ചിഹ്നം കരിമ്പ് കര്‍ഷകനാണ്. അഞ്ചാമതായാണ് ബാലറ്റില്‍ ഈ സ്ഥാനാര്‍ഥിയുടെ പേ ര്. മറ്റെല്ലാ സ്ഥാനാര്‍ഥികളും അവര്‍ ആവശ്യപ്പെട്ട ചിഹ്നം നല്‍കിയതായി ഭരണാധികാരി അറിയിച്ചു. ഇ തോടെ മൂന്ന് മുന്നണി സ്ഥാനാര്‍ഥികള്‍ ഉള്‍പ്പടെ 5 സ്വതന്ത്രരടക്കം എട്ട് സ്ഥാനാര്‍ഥികളാണ് മത്സരരംഗ ത്തുള്ളത്.