പ്രവര്‍ത്തന സമയം രാവിലെ ഒന്‍പതു മുതല്‍ രാത്രി ഏഴ് വരെയാക്കി. നേരത്തെ രാവിലെ 11 മണി മുതലാണ് ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കിയിരുന്നത്
തിരുവനന്തപുരം : സംസ്ഥാനത്ത് ബാറുകളുടെ സമയക്രമം മാറ്റി. പ്രവര്‍ത്തന സമയം രാവിലെ ഒന്‍പതു മുതല്‍ രാത്രി ഏഴ് വരെയാക്കി. നേരത്തെ രാവിലെ 11 മണി മുതലാണ് ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കിയിരുന്നത്.
ബിവറേജസ് ഔട്ട്‌ലറ്റുകളിലെ തിരക്ക് കുറക്കാനാണ് ബാറുകളുടെ പ്രവര്‍ത്തന സമയം ഉയര്‍ ത്തു ന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. പുതി യ സമയക്രമം തിങ്കളാഴ്ച മുതല്‍ നിലവില്‍ വരും. ബിയര്‍- വൈന്‍ പാര്‍ലറുകളും രാവിലെ 9 മുതല്‍ തുറക്കാം. വൈകീട്ട് ഏഴ് മണിവരെയാണ് പ്രവര്‍ ത്തന അനുമതി. ആള്‍ത്തിരക്ക് കൂടുന്നുവെന്ന എക്‌സൈസ് കമ്മീഷണറുടെ റിപ്പോര്‍ട്ടിനെ തുടര്‍ ന്നാണ് തീരുമാനം.