മഹാത്മ അയ്യന്‍കാളിയുടെ പേര് ‘വളര്‍ത്ത് പട്ടിക്കിടാന്‍ പറ്റിയ പേരുകള്‍ തൂക്ക് ‘എന്നെ ഴുതി പട്ടിയുടെ ഉടലില്‍ കഴുത്തിന് മുകളില്‍ അയ്യന്‍കാളിയുടെ മുഖം ചേര്‍ത്ത ചിത്രം വെച്ചാണ് സാമൂഹിക മാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ പ്രചാരണം
തിരുവനന്തപുരം : സാംസ്‌ക്കാരിക കേരളത്തെ കളങ്കപ്പെടുത്തി,വര്‍ഗീയ കലാ പമു ണ്ടാക്കുക എന്ന ലക്ഷ്യത്തോടെ KukuCha എന്ന ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെ ന വോത്ഥാന നായകനും സാമൂഹിക പരിഷ്‌കര്‍ത്താവും അധ:സ്ഥിത ജനതയുടെ വി മോചകനുമായ അയ്യന്‍കാളിയെ ആക്ഷേപിച്ചതിനെതിരെ പ്രതിഷേധം. മഹാത്മ അയ്യ ന്‍കാളിയുടെ പേര് ‘വളര്‍ത്ത് പട്ടിക്കിടാന്‍ പറ്റിയ പേരുകള്‍ തൂക്ക് ‘എന്നെഴുതി പട്ടിയു ടെ ഉടലില്‍ കഴുത്തിന് മുകളില്‍ അയ്യന്‍കാളിയുടെ മുഖം ചേര്‍ത്ത ചിത്രം വെച്ചാണ് സാമൂഹിക മാധ്യ മങ്ങളില്‍ അപകീര്‍ത്തികരമായ പ്രചാരണം.
അയ്യന്‍ കാളിയെ ആക്ഷേപിച്ചയാള്‍ക്കെതിരെ നിയമ നടപടി ആവശ്യപ്പെട്ട് ചരിത്രകാ രനും ഗ്രന്ഥകര്‍ ത്താവും സാമൂഹിക പ്രവര്‍ത്തകനുമായ ഡോ.കെ.എം ജോണ്‍സണ്‍ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. കേരളത്തിന്റെ ചരി ത്ര പുരുഷനായ അയ്യന്‍കാളിയെ നായയോട് ഉപമിച്ചയാളെ നിയമപരമായി ശിക്ഷിക്കാ ന്‍ കേരളത്തിന്റെ പൊതു സമൂഹവും, സാമുദായിക പ്രസ്ഥാനങ്ങളും, സാംസ്‌ക്കാരിക- രാഷ്ട്രീയ പ്രവര്‍ ത്തകരും രംഗത്ത് വരണമെന്ന് ഡോ.കെ.എം ജോണ്‍സണ്‍ അഭ്യര്‍ത്ഥി ച്ചു. KukuCha എന്ന ഫെയ്ബുക്ക് ഐഡിയുടെ ഉടമയെ പൊലീസ് ഉടന്‍ കസ്റ്റടിയിലെടുക്കണമെന്നും അ ദ്ദേഹം ആവശ്യപ്പെട്ടു.
അയ്യന്‍ കാളിയെ നവോത്ഥാന നായകനായും അധ:സ്ഥിത ജനതയുടെ വിമോചകനായും കരുതുന്ന സാം സ്‌കാരിക മൂല്യബോധമുള്ള സകല മനുഷ്യരും പ്രസ്ഥാനങ്ങളും നേതാക്കന്മാരും തയ്യാറാകണമെ ന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. മുഖ്യമന്ത്രി, പട്ടികജാതി വികസന ക്ഷേമ മന്ത്രി എന്നിവര്‍ക്ക് പരാതി നല്‍കി.











