ശരീരോഷ്മാവ് പരിശോധിച്ച ശേഷമായിരിക്കും പരീക്ഷയ്ക്കു പ്രവേശിപ്പിക്കുക. കോവിഡ് സ്ഥിരീകരിച്ചവര്‍ക്ക് പരീക്ഷ പിന്നീട് നടക്കും
തിരുവനന്തപുരം : പ്ലസ്ടു, വിഎച്ച്എസ്ഇ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഈ മാസം 22ന് നടക്കും. ഒരുസമയം 15 പേര്‍ക്ക് വീതമാണ് പരീക്ഷയില്‍ പങ്കെടുക്കാന്‍ അവസരമൊരുക്കുക.
ശരീരോഷ്മാവ് പരിശോധിച്ച ശേഷമായിരിക്കും പരീക്ഷയ്ക്കു പ്രവേശിപ്പിക്കുക. കോവിഡ് സ്ഥി രീ കരിച്ചവര്‍ക്ക് പരീക്ഷ പിന്നീട് നടക്കും.പരീക്ഷ സംബന്ധിച്ച് വിദ്യാഭ്യാസവകുപ്പ് സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കി. തുറന്നിട്ട മുറികളിലാവണം പരീക്ഷ നടത്തേണ്ടതെന്നും കുട്ടികളും അധ്യാപ കരും ഇരട്ട മാസ്‌ക് ധരിക്കണമെന്നും വിദ്യാഭ്യാസ വകുപ്പ് സര്‍ക്കുലറില്‍ നിര്‍ദേശിച്ചു.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുള്ള മുന്നൊരുക്കങ്ങള്‍ നടത്താന്‍ സര്‍ക്കുലറില്‍ നിര്‍ദേശി ച്ചിട്ടുണ്ട്.ശരീരോഷ്മാവ് കൂടിയ കുട്ടികള്‍ക്ക് പ്രത്യേക മുറിയില്‍ പ്രാക്ടിക്കല്‍ ചെയ്യാന്‍ അവസര മൊരുക്കും. ഉപകരണങ്ങളെല്ലാം പരീക്ഷയ്ക്കു മുന്നും ശേഷവും സാനിറ്റൈസ് ചെയ്യും.