Web Desk
പ്രതിപക്ഷ നേതാവ് ഉന്നയിച്ച ഇ-മൊബിലിറ്റി പദ്ധതി സംബന്ധിച്ച ആരോപണങ്ങള്‍ക്ക് പഠിച്ചശേഷം മറുപടി നല്‍കാമെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്. കോവിഡ് കാലത്ത് ഗതാഗത വകുപ്പ് കരാറില്‍ ഏര്‍പ്പെട്ടിട്ടില്ല. ഫയല്‍ പരിശോധിച്ചശേഷമേ മറുപടി പറയാനാകൂവെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.പ്രതിപക്ഷ നേതാവിന്റെ ആക്ഷേപം പൂര്‍ണമായും കേട്ടിട്ടില്ല. ആര്‍ക്കെങ്കിലും കരാര്‍ കൊടുക്കാന്‍ മുഖ്യമന്ത്രി തന്നോട് പറഞ്ഞിട്ടില്ലെന്നും ഇ-മൊബിലിറ്റി പദ്ധതി സര്‍ക്കാര്‍ അംഗീകരിച്ചതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇ-മൊബിലിറ്റി പദ്ധതിയില്‍ വന്‍ അഴിമതിക്ക് നീക്കമെന്ന് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. 3,000 ഇലക്ട്രിക് ബസുകള്‍ 4,500 കോടി രൂപയ്ക്കു വാങ്ങാനായിരുന്നു പദ്ധതി. ലണ്ടന്‍ ആസ്ഥാനമായ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പര്‍ എന്ന കന്പനിക്കാണ് കരാര്‍ നല്‍കിയത്. ഇതില്‍ ദുരൂഹതയുണ്ടെന്നും ചെന്നിത്തല ആരോപിച്ചിരുന്നു.