തിക്കോടി കാട്ടുവയല്‍ കുനി മനോജന്റെ മകള്‍ കൃഷ്ണപ്രിയ(22) ആണ് മരിച്ചത്. യുവ തിയെ തീകൊളുത്തി യതിന് പിന്നാലെ സ്വയം തീ കൊളു ത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണ്
കോഴിക്കോട്: തിക്കോടി പഞ്ചായത്ത് ഓഫീസിന് മുന്നില്‍വച്ച് അയല്‍വാസി പെട്രോള്‍ ഒഴിച്ച് തീകൊളു ത്തിയ യുവതി മരിച്ചു.തിക്കോടി കാട്ടുവയല്‍ കുനി മനോജന്റെ മകള്‍ കൃഷ്ണപ്രിയ(22) ആണ് മരിച്ചത്. യു വതിയെ തീകൊളുത്തിയതിന് പിന്നാലെ സ്വയം തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച തിക്കോടി വലിയ മഠത്തില്‍ മോഹനന്റെ മകന്‍ നന്ദു എന്ന നന്ദുലാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശു പത്രിയില്‍ ഗുരുതരാവസ്ഥയിലാണ്.
തിക്കോടി പഞ്ചായത്ത് ഓഫീസിലെ പ്ലാനിങ് വിഭാഗം പ്രൊജക്ട് അസിസ്റ്റന്റ് തസ്തികയില്‍ താല്‍ക്കാലിക ജീവനക്കാരിയായ കൃഷ്ണപ്രിയയെയാണ് തീകൊളുത്തിയത്. തിക്കോടി കാട്ടുവയല്‍ കുനി മനോജന്റെ മക ളാണ്. തിക്കോടി വലിയ മഠത്തില്‍ മോഹനന്റെ മകന്‍ നന്ദു എന്ന നന്ദുലാല്‍ ആണ് തീകൊളുത്തിയത്. പ്ര ണയാഭ്യര്‍ഥ നിരസിച്ചതാണ് ആ്ക്രമണത്തിന് കാരണമായത്.
പഞ്ചായത്ത്ഓഫീസിലേക്ക് നടന്ന് വരികയായിരുന്ന കൃഷ്ണപ്രിയയെ സംസാരിക്കാനെന്ന വ്യാജേന തട ഞ്ഞ് നിര്‍ത്തി കയ്യില്‍ കരുതിയ പെട്രോള്‍ ദേഹത്ത് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.തുടര്‍ന്ന് നന്ദു സ്വയം പെട്രോള്‍ ദേഹത്ത് ഒഴിച്ച് ആന്മഹത്യക്ക് ശ്രമിച്ചു. ഇരുവരെയും നാട്ടുകാരാണ് ആശുപത്രിയിലെ ത്തിച്ചത്.