കെ.അരവിന്ദ്
ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടു ള്ള വില്‍പ്പന ഏറ്റവും കൂടുതലായി നടക്കുന്ന ധനകാര്യ ഉല്‍പ്പന്ന മേഖലകളിലൊന്നാണ് ഇന്‍ഷുറന്‍സ്. ഇന്‍ഷുറന്‍സ് പോളിസികള്‍ നിക്ഷേപമായി കരുതി വാങ്ങുന്ന പരമ്പരാഗത രീതിയെ ചൂഷണം ചെയ്‌താണ് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ച് ഇന്‍ഷുറന്‍സ് പോളിസികള്‍ വിപണനം നടത്തുന്ന രീതി ചില ഏ ജന്റുമാര്‍ പിന്തുടരുന്നത്. അതേ സമയം പോ ളിസി വാങ്ങി കഴിഞ്ഞതിനുശേഷം താന്‍ തെറ്റിദ്ധരിക്കപ്പെട്ടുവെന്ന് ഉപഭോക്താവിന് തോന്നിയാല്‍ വാങ്ങിയ ഉല്‍പ്പന്നം നിശ്ചിത സമയത്തിനുള്ളില്‍ തിരിച്ചുനല്‍കാന്‍ അവസരമുണ്ട്.
എല്ലാ ഇന്‍ഷുറന്‍സ് പോളിസികളും പോളിസിയുടെ നിബന്ധനകളും വ്യവസ്ഥകളും വിലയിരുത്തി ഉപഭോക്താവിന് രണ്ടാമതൊരു തീരുമാനമെടുക്കാന്‍ അവസരം നല്‍കുന്നുണ്ട്. പോ ളിസിയുടെ ഏതെങ്കിലും വ്യവസ്ഥയിലോ സവിശേഷതയിലോ തൃപ്‌തിയില്ലെങ്കില്‍ ഉടമയ്‌ക്ക് പോളിസി റദ്ദാക്കാം. പോളിസി റദ്ദാക്കുന്നതിനുള്ള കാരണം ബോധിപ്പിച്ചിരിക്കണം.
പോളിസി രേഖ സ്വീകരിച്ചതിനു ശേഷം 15 ദിവസത്തിനകം പോളിസി റദ്ദാക്കാന്‍ സാധിക്കും. ഫ്രീ-ലുക്ക് പീരിയഡ് എന്നാണ് ഈ 15 ദിവസത്തെ വിശേഷിപ്പിക്കുന്നത്. 15 ദിവസത്തിനുള്ളില്‍ പോളിസി രേഖ വിശദമായി വാ യിച്ചതിനു ശേഷം പോളിസി ഉടമയ്‌ക്ക് ഒരു തീരുമാനത്തിലെത്താം. പോളിസി റദ്ദാക്കുകയാണെങ്കില്‍ അടച്ച മുഴുവന്‍ പ്രീമിയവും ഉഠമയ്‌ക്ക് തിരികെ ലഭിക്കും.
ഫ്രി ലുക്ക് പിരീയഡില്‍ പോളിസി റദ്ദാക്കുന്നതിനായി നിശ്ചിത ഫോറത്തില്‍ (ഫ്രീ ലുക്ക് റിക്വസ്റ്റ് ഫോം) പോളിസി ഉടമ അപേ ക്ഷ നല്‍കുകയാണ് ചെയ്യേണ്ടത്. ചില ഇന്‍ഷുറന്‍സ് കമ്പനികള്‍ അവയുടെ വെബ് സൈറ്റുകള്‍ വഴി പോളിസി റദ്ദാക്കുന്നതിനുള്ള അപേ ക്ഷ സമര്‍പ്പിക്കാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. ഓണ്‍ലൈന്‍ വഴി പോളിസി റദ്ദാക്കാന്‍ അപേ ക്ഷ നല്‍കിയതിനു ശേഷം പത്ത് ദിവസത്തിനകം രേഖകള്‍ സമര്‍പ്പിച്ചിരിക്കണം. ഫ്രീ ലു ക്ക് റിക്വസ്റ്റ് ഫോം ഓണ്‍ലൈന്‍ വഴി ഡൗണ്‍ ലോഡ് ചെയ്യാവുന്നതാണ്. അല്ലെങ്കില്‍ ഏജ ന്റിന്റെ പക്കല്‍ നിന്നോ ഇന്‍ഷുറന്‍സ് കമ്പനിയുടെ ഓഫീസില്‍ നിന്നോ ഈ ഫോം ലഭിക്കുന്നതാണ്.
പൂരിപ്പിച്ച ഫ്രീ ലുക്ക് റിക്വസ്റ്റ് ഫോമിനൊ പ്പം പോളിസി രേഖ, പ്രീമിയം അടച്ചതിന്റെ രശീത്, പോളിസി ഉടമയുടെ തിരിച്ചറിയല്‍ രേ ഖ, പോളിസി ഉടമയുടെ പേരും അക്കൗണ്ട് നമ്പരും രേഖപ്പെടുത്തിയിട്ടുള്ള റദ്ദാക്കിയ ചെക്ക് ലീഫ് എന്നിവ സമര്‍പ്പിച്ചിരിക്കണം.
പോളിസി രേഖ ലഭിച്ച് 15 ദിവസത്തിനകം ഇവ സമര്‍പ്പിക്കുകയാണെങ്കില്‍ ഇന്‍ഷുറന്‍സ് കമ്പനി പോളിസി റദ്ദാക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ സ്വീകരിക്കും. 15 ദിവസത്തേക്കുള്ള മോര്‍ട്ടാലിറ്റി ചാര്‍ജ്, പോളിസി നല്‍കുന്നതിനു മുമ്പ് വൈദ്യ പരിശോധന നടത്തിയിട്ടുണ്ടെങ്കില്‍ അതിന്റെ ചാര്‍ജ്, സ്റ്റാമ്പ് ഡ്യൂട്ടി ചാര്‍ജ് എന്നിവ ഈടാക്കിയതിനു ശേഷമുള്ള തുകയായിരിക്കും പോളിസി ഉടമയ്‌ക്ക് തിരികെ ലഭിക്കുന്നത്.
യൂണിറ്റ് ലിങ്ക്‌ഡ് ഇന്‍ഷുറന്‍സ് പോളിസി കളാണെങ്കില്‍ എന്‍എവിയിലുണ്ടാകുന്ന മാറ്റത്തിന് അനുസരിച്ച് റീഫണ്ട് തുകയിലും മാറ്റമുണ്ടാകും. പോളിസി എടുത്തതിനു ശേഷം പോളിസി യൂണിറ്റുകളുടെ എന്‍എവി ഇടിയുകയാണെങ്കില്‍ ആ നഷ്‌ടം പോളിസി ഉടമ സ ഹിക്കേണ്ടി വരും. റദ്ദാക്കല്‍ പ്രക്രിയ വേഗത്തിലാക്കുന്നതിന് അപേക്ഷ ഓണ്‍ലൈനാ യി നല്‍കുകയും മറ്റ് രേഖകള്‍ ഒപ്പം തപാലില്‍ അയക്കുകയും ചെയ്യുന്നതാണ് നല്ലത്.