കോണ്‍ഗ്രസ് പുറത്താക്കിയവര്‍ തിരികെ വരേണ്ടെന്നും അവര്‍ വേസ്റ്റാണെന്നും കെ മുരളീ ധരന്‍. മാര്‍ക്സിസ്റ്റ് പാര്‍ട്ടി വേസ്റ്റ് ബോക്സാണെന്നും പറഞ്ഞു. അച്ചടക്കലംഘനത്തിന് പാര്‍ട്ടി പുറത്താക്കിയ പി എസ് പ്രശാന്ത് സിപിഎമ്മില്‍ ചേര്‍ന്നത് പരാമര്‍ശിച്ചായിരുന്നു മുരളീധ രന്റെ പ്രസ്താവന
തിരുവനന്തപുരം :കോണ്‍ഗ്രസ് പുറത്താക്കിയവര്‍ തിരികെ വരേണ്ടെന്നും അവര്‍ വേസ്റ്റാണെന്നും കെ മുരളീധരന്‍. മാര്‍ക്സിസ്റ്റ് പാര്‍ട്ടി വേസ്റ്റ് ബോക്സാണെന്നും പറഞ്ഞു. അച്ചടക്കലംഘനത്തിന് പാര്‍ട്ടി പുറത്താക്കിയ പി എസ് പ്രശാന്ത് സിപിഎമ്മില്‍ ചേര്‍ന്നത് പരാമര്‍ശിച്ചായിരുന്നു മുരളീധരന്റെ പ്ര സ്താവന. എന്നാല്‍ തെറ്റിദ്ധാരണയുടെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്ത് പോയവരെ മടക്കി കൊ ണ്ട് വരാന്‍ ശ്രമിക്കണമെന്നും പ്രസിഡന്റുമാര്‍ ചുമതല ഏല്‍ക്കുന്ന വേദി കലാപ വേദി ആക്കരുത് എന്നും മുരളീധരന്‍ പറഞ്ഞു.
സെമി കേഡര്‍ സിസ്റ്റത്തിലേക്ക് പാര്‍ട്ടി പോകണമെന്നും അപ്പോള്‍ ശൈലിയില്‍ മാറ്റം വരുമെന്നു മാണ് മുരളി പറയുന്നത്. പഴയതൊക്കെ ഒരു പാ ട് പറയാനുണ്ടെന്നും താന്‍ താന്‍ ചെയ്യുന്ന കര്‍മ്മ ങ്ങള്‍ താന്‍ താന്‍ അനുഭവിച്ചീടണം എന്ന് പറഞ്ഞ മുരളീധരന്‍,രമേശ് ചെന്നിത്തലയ്ക്കെതിരെയും ഒളിയമ്പെയ്തു. പഴയതൊക്കെ ഒരുപാട് പറയാനുണ്ട്. താന്‍ താന്‍ ചെയ്യുന്ന കര്‍മങ്ങള്‍ താന്‍ താന്‍ അനുഭവിച്ചീടണം.പ്രസിഡ ന്റുമാര്‍ ചുമതലയേല്‍ക്കുന്ന വേദി കലാപവേദിയാക്കരുതെന്നും മുര ളീധരന്‍ ആവശ്യപ്പെട്ടു.
തിരുവനന്തപുരം ഡിസിസി പ്രസിഡന്റായി പാലോട് രവി ചുമതലയേല്‍ക്കുന്ന ചടങ്ങിലായിരുന്നു മുരളീധരന്റെ പ്രസ്താവന. കെ മുരളീധരനും കൊടിക്കുന്നില്‍ സുരേഷും ചടങ്ങില്‍ പങ്കെടുത്തു, എന്നാല്‍ എംപിമാരായ അടൂര്‍ പ്രകാശും ശശി തരൂരും ചടങ്ങിലെത്തിയിരുന്നില്ല. എം എം ഹസ നും എത്തിയില്ല.