റെയ്ഡില്‍ അറസ്റ്റിലായ 11 പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ ഏഴ് ദിവസം എന്‍.ഐ.എ കസ്റ്റഡിയില്‍ വിട്ട് കോടതി. കേരളത്തിലെ പ്രമുഖരെ അടക്കം കൊലപ്പെടുത്താന്‍ പോപ്പുലര്‍ ഫ്രണ്ട് ലക്ഷ്യമിട്ടെന്നും ഇതുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തിയതില്‍ കൂടുതല്‍ തെളിവുകള്‍ ലഭിക്കാന്‍ പ്രതികളെ കസ്റ്റഡിയില്‍ വേണമെന്നും എന്‍ ഐഎ കോടതിയില്‍ ആവശ്യപ്പെട്ടു
കൊച്ചി:റെയ്ഡില്‍ അറസ്റ്റിലായ 11 പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ ഏഴ് ദിവസം എന്‍ഐഎ കസ്റ്റഡി യില്‍ വിട്ട് കോടതി. കേരളത്തിലെ പ്രമുഖരെ അടക്കം കൊലപ്പെടു ത്താന്‍ പോപ്പുലര്‍ ഫ്രണ്ട് ലക്ഷ്യ മിട്ടെന്നും ഇതുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തിയതില്‍ കൂടുതല്‍ തെളിവുകള്‍ ലഭിക്കാന്‍ പ്രതികളെ കസ്റ്റഡിയില്‍ വേണമെന്നും എന്‍ഐഎ കോടതിയില്‍ ആവശ്യപ്പെട്ടു. ഇതേതുടര്‍ന്നാ ണ് കൊച്ചി എന്‍ഐഎ പ്രത്യേക കോടതി പ്രതികളെ ഏഴ് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടത്.
രാവിലെ കോടതിയില്‍ ഹാജരാക്കിയ പ്രതികള്‍ കോടതി വളപ്പില്‍ വെച്ച് എന്‍ഐഎക്കും ആര്‍ എ സ്എസിനും എതിരെ മുദ്രാവാക്യം വിളിച്ചതില്‍ കോടതി താക്കീത് ചെ യ്തു. കോടതിയില്‍ പ്രതിഷേ ധം വേണ്ടെന്ന് കോടതി നിര്‍ദേശിച്ചു. സുപ്രിം കോടതിയുടെ നിര്‍ദേശ പ്രകാരമായിരിക്കണം പ്രതിക ളുടെ ചോദ്യംചെയ്യലും അന്വേഷണ വുമെന്ന പ്രതിഭാഗം അഭിഭാഷകന്റെ ആവശ്യം കോടതി അംഗീ കരിച്ചു.