English हिंदी

Blog

prathibha

തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ആരോ ഹൈജാക്ക് ചെയ്തെന്നായിരുന്നു പ്രതിഭാ ഹരിയുടെ വിശദീകരണം. അതിനിടെ പ്രതിഭയെ തള്ളി സി.പി. എം ജില്ലാ കമ്മിറ്റി രംഗത്തെത്തി.

ആലപ്പുഴ :വിവാദ ഫെയ്‌സ്ബുക്ക് പോസ്റ്റ് താന്‍ എഴുതിയതല്ലെന്ന വിശദീകരണവുമായി യു പ്രതിഭാ ഹരി എംഎല്‍എ. ‘പൊട്ടനെ ചട്ടന്‍ ചതിച്ചാല്‍ ചട്ടനെ ദൈവം ചതിക്കും’ എന്ന വിവാദ ഫെയ്‌സ്ബുക്ക് പോസ്റ്റ് എംഎല്‍എയെ പുലിവാല്‍ പിടിപ്പിച്ചിരിക്കുകയാണ്. തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ആരോ ഹൈജാക്ക് ചെയ്തെന്നായിരുന്നു പ്രതിഭാ ഹരിയുടെ വിശദീകരണം. അതിനിടെ പ്രതിഭയെ തള്ളി സി.പി. എം ജില്ലാ കമ്മിറ്റി രംഗത്തെത്തി. ഈ പശ്ചാത്തലത്തില്‍ പുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വിഷയത്തില്‍ കൂടുതല്‍ വിശദീകരണം നല്‍കിയിരി ക്കുകയാണ് പ്രതിഭാ ഹരി.

താന്‍ പോസ്റ്റ് ഇട്ടിട്ടില്ല, എന്തെങ്കിലും പോസ്റ്റിട്ടാല്‍ തന്നെ അത് ആരെയെങ്കിലും പേടിച്ച് പിന്‍വലിക്കില്ലെന്നും പ്രതിഭ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ചതി ഉണ്ടായെന്ന സൂചന നല്‍കികൊണ്ട് മന്ത്രി ജി സുധാകരനെതിരായ ഒളിയമ്പാണ് പ്രതിഭയുടെ വിവാദ പോസ്റ്റ് എന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

Also read:  എസ്.പി.ബിയുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

 

യു പ്രതിഭാ ഹരിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

അടുത്ത ഒരു ബെല്ലോടു കൂടി ഇവിടെ തടിച്ചു കൂടിയ ഉത്തരവാദിത്വ ശിരോമണി കുസുമങ്ങളൊക്കെ സ്റ്റാന്‍ഡ് വിട്ടു പോകേണ്ടതാണ്….

ഇനി കാര്യത്തിലേക്ക് കടക്കാം…

ഇന്നലെ ഞാന്‍ പോലുമറിയാതെ എന്റെ ഫെയ്‌സ്ബുക് പേജില്‍ ഒരു പോസ്റ്റ് പ്രത്യക്ഷപ്പെടുകയുണ്ടായി… നാട് മുഴുവന്‍ ഇത്രമേല്‍ പ്രതിസന്ധിയിലാക്കിയ കൊറോണയുടെ പ്രത്യാക്രമണം പോലും എന്റെ പേജിലെ ഒരു പോസ്റ്റിനു മുന്നില്‍ ഒന്നുമല്ലാതായ വിവരം ഞാനറിയുന്നത് പൊടുന്നനെ എന്നെ ലക്ഷ്യമിട്ടു വന്ന തെറിവിളികളും ചീത്ത പറച്ചിലുകളിലൂടെയുമൊക്കെയാണ്

Also read:  ബിജെപിക്ക് സമനില തെറ്റിയെന്ന് സിപിഎം

എന്തൊരു കരുതല്‍ ആണ് ഇവര്‍ക്കൊക്കെ എന്നോട് ..ശ്ശൊ ഓര്‍ത്തിട്ട് കണ്ണു നിറഞ്ഞു പോകുവാ … അപ്പോ ഒരു സത്യം പറയാം .പിന്നെ എല്ലാരും സ്റ്റാന്റ് വിട്ടു പോകണം. ഇന്നലെ എന്റെ പേജില്‍ ഏതോ സിനിമയുടെ ഒരു പോസ്റ്റര്‍ ആണെന്ന് തോന്നുന്നു: ആരോ ഹൈജാക്ക് ചെയ്തു ഇട്ടു.. ഞാന്‍ പോലും കാണുന്നതിന് മുന്‍പ് അതിന് വ്യാഖ്യാനങ്ങളായി ദൂര്‍ വ്യാഖ്യാനങ്ങളായി ചില യൂത്ത് കോണ്‍ഗ്രസ് കാര്‍ കണ്ണില്‍ എണ്ണ ഒഴിച്ച് ഞാന്‍ എയറില്‍ ആയേ എന്ന് പറഞ്ഞ് ആഹ്ലാദിച്ച് ഞാന്‍ സുഖമായി ഉറങ്ങുമ്പോള്‍ ഉറക്കമിളച്ച് ഇരുന്ന് എന്തൊക്കെ ദിവാസ്വപ്നങ്ങള്‍ കണ്ടു കൂട്ടി.. ചില മാധ്യമങ്ങളും

Also read:  ഇടതുസമരം അന്വേഷണ ഏജന്‍സികളെ ഭയപ്പെടുത്താനെന്ന് എം.എം ഹസ്സന്‍

ആദരണീയരായ രണ്ട് മന്ത്രിമാരുടെ പേരുകള്‍ വലിച്ചിഴക്കുന്നു ചര്‍ച്ച ചെയ്യുന്നു, ഓടുന്നു , ചാടുന്നു ശ്ശൊ ശ്ശൊ എന്തൊക്കെ ബഹളമായിരുന്നു..

എന്നാല്‍ കേട്ടോളൂ ഞാന്‍ ജീേെ ഇട്ടിട്ടില്ല.. ഇട്ടാല്‍ നിന്നെയൊന്നും പേടിച്ച് പിന്‍വലിക്കുന്ന പതിവില്ല അറിയാമല്ലോ.. ആരോ ഹൈജാക്ക് ചെയ്തതാണെന്ന് അറിഞ്ഞപ്പോഴേ പരാതിയും കൃത്യമായി കൊടുത്തു..

സമര്‍ത്ഥരായ അഴിമതി ഇല്ലാത്ത മന്ത്രിമാരോടുള്ള ചില യൂത്ത് കോണ്‍ഗ്രസ് കാരുടെ ഫ്രസ്‌ട്രേഷന്‍ എന്തായാലും ഇന്നലെ പുറത്തു ചാടി..

അപ്പോ എങ്ങനെയാ ഇന്നലെ കളഞ്ഞ ഉറക്കം ഒക്കെ വെറുതെ ആയില്ലേ.. പോയി നന്നായി കിടന്ന് ഒന്നുറങ്ങ്. ഇനിയും ദുര്‍ഭാവന വിളയാടണ്ടത് അല്ലയോ .. അപ്പോ പിന്നെ കാണാം എല്ലാരും സ്റ്റാന്റ് വിട്ടോ