ആലപ്പുഴ: സര്‍വീസ് പെന്‍ഷന്‍ വിതരണത്തിനും വര്‍ഷാവസാന ബില്ലുകള്‍ ക്ലീയര്‍ ചെയ്യുന്നതിനുമായി സംസ്ഥാനത്തെ ട്രഷറിയുടെ പ്രവര്‍ത്തന സമയം രാത്രി ഒമ്പതുമണി വരെയാക്കിയെന്ന് ധനമന്ത്രി തോമസ് ഐസക് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഈ മാസത്തെ സാമൂഹിക സുരക്ഷാപെന്‍ഷന്‍ നേരത്തേ നല്‍കാനുള്ള ക്രമീകരണങ്ങള്‍ അന്തിമ ഘട്ടത്തിലാണ്. അതേസമയം വര്‍ഷാവസാന ബില്ലുകള്‍ ക്ലീയര്‍ ചെയ്യുന്ന
തിനുമായി രാവിലെ 9 മുതല്‍ പ്രവര്‍ത്തിച്ചിരുന്ന ട്രഷറികള്‍ ഇനി മുതല്‍ വീണ്ടും 10 മണിക്കേ പ്രവര്‍ത്തനമാരംഭിക്കൂ.
പണത്തിന് ഒരു പ്രയാസവുമില്ലെന്ന് മന്ത്രി പറഞ്ഞു.ഒരുവിധ ട്രഷറി നിയന്ത്രണവും ഏര്‍പെടുത്തിയിട്ടില്ല. കഴിഞ്ഞ മാസത്തെ ശമ്പളവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വന്നിരുന്നു. അന്നു മുതല്‍ പരിശ്രമിക്കുന്നതാണ്. പക്ഷേ, പ്രശ്നത്തിന്റെ കുരുക്ക് അഴിക്കാനായിട്ടില്ല. കേന്ദ്ര സര്‍ക്കാരിന്റെ നാഷനല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്റര്‍ (എന്‍ഐസി) സോഫ്റ്റ് വെയറിലുണ്ടായ തകരാറാണ് കാരണം. ഇതു പരിഹ
രിക്കുന്നതിന് ഇതുമായി ബന്ധപ്പെട്ട എന്‍ഐസി, സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ രണ്ടു യോഗങ്ങള്‍ വിളിച്ചു ചേര്‍ത്തു. എന്നാല്‍ എന്താണ് പ്രശ്നമെന്നു ഇതുവരെ വ്യക്തമായിട്ടില്ല. എന്‍ഐസി ഉദ്യോഗസ്ഥരുടെ ടീം ഒരാഴ്ചയായി പ്രശ്നം പരിഹരിക്കാനുള്ള ശ്രമം നടത്തുകയാണ്. കഴിഞ്ഞദിവസം ഐബിഎം, ടെക്‌നോപാര്‍ക്ക് എന്നിവിടങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ അടങ്ങുന്ന വിദഗ്ധ സമിതിക്കു രൂപം നല്‍കി. അവര്‍ കൂടി സമാന്തരമായി പരിശോധിക്കട്ടെ. വ്യാജ പ്രചാരണങ്ങളില്‍ കുടുങ്ങരുതെന്നും സര്‍ക്കാര്‍ ഒപ്പമുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.