പെട്രോളിനും ഡീസലിനും എക്സൈസ് ഡ്യൂട്ടി കൂട്ടി കേന്ദ്ര സർക്കാർ; ഗാർഹിക ഗ്യാസ് സിലിണ്ടറുകൾക്ക് 50 രൂപ കൂടി

petrol-deseil-price

ന്യൂഡൽഹി : രാജ്യത്തു പെട്രോളിനും ഡീസലിനും 2 രൂപ വീതം എക്സൈസ് ഡ്യൂട്ടി  കൂട്ടി കേന്ദ്ര സർക്കാർ. നാളെ (ഏപ്രിൽ 8) മുതലാണ് ഇതു പ്രാബല്യത്തിലാവുക. എക്സൈസ് ഡ്യൂട്ടി കൂട്ടിയെങ്കിലും ഇന്ധന വിലയിൽ മാറ്റമുണ്ടാകില്ലെന്നു പൊതുമേഖലാ എണ്ണക്കമ്പനികൾ അറിയിച്ചതായി കേന്ദ്ര പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി.യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പകരച്ചുങ്കം നടപടിക്കു പിന്നാലെ ആഗോള എണ്ണവിലയിൽ ഇടിവുണ്ടായിരുന്നു. തുടർന്ന് ഇന്ത്യയിൽ ഇന്ധനവില കുറയുമെന്നു പ്രതീക്ഷിച്ചിരിക്കെയാണ് അപ്രതീക്ഷിതമായി കേന്ദ്രം എക്സൈസ് ഡ്യൂട്ടി കൂട്ടിയത്. ഇതോടെ, പൊതുജനങ്ങൾക്കു ലഭ്യമാകേണ്ടിയിരുന്ന വിലക്കുറവ് കിട്ടാനിടയില്ല. ക്രൂഡ് വില 4 വർഷത്തെ താഴ്ചയായ 60 ഡോളറിലേക്കാണ് ഇടിഞ്ഞത്. നിലവിൽ കേരളത്തിൽ (തിരുവനന്തപുരം) പെട്രോളിനു ലീറ്ററിന് 107.48 രൂപയും ഡീസലിനു ലീറ്ററിനു 96.48 രൂപയുമാണു വില.
2024 മാർച്ച് 14നാണ് ഇതിനു മുൻപു കേന്ദ്രം എക്സൈസ് ഡ്യൂട്ടിയിൽ മാറ്റം വരുത്തിയത്. അന്നു പെട്രോളിനും ഡീസലിനും ലീറ്ററിനു 2 രൂപ വീതം കുറയ്ക്കുകയായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപായാണ് ഏറെക്കാലത്തിനു ശേഷം ഇന്ധനവിലയിൽ കുറവുണ്ടായത്. ഇതിനുശേഷം കഴിഞ്ഞ ഒക്ടോബർ 30നും ഇന്ധനവിലയിൽ മാറ്റമുണ്ടായി. പെട്രോൾ പമ്പ് ഉടമകൾക്കുള്ള കമ്മിഷൻ കൂട്ടുകയും ചരക്കുനീക്ക ഫീസ് പരിഷ്കരിക്കുകയും ചെയ്തതോടെയാണിത്. അന്നു കേരളത്തിൽ ചിലയിടങ്ങളിൽ നേരിയ തോതിൽ വില കൂടുകയും കുറയുകയും ചെയ്തു. 
പെട്രോളിനും ഡീസലിനും ഒരു രൂപ വീതം വില കുറയുമ്പോൾ കേന്ദ്ര സർക്കാരിനു നികുതി വരുമാനത്തിൽ 15,000– 20,000 കോടി രൂപ വരെ കുറയുമെന്നാണു കണക്ക്. ഈ നഷ്ടം ഒഴിവാക്കുന്നതിനാണ് ഇപ്പോൾ എക്സൈസ് ഡ്യൂട്ടി കൂട്ടിയതെന്നാണു നിഗമനം. എക്സൈസ് ഡ്യൂട്ടി കൂട്ടിയതിന്റെ ബാധ്യത എണ്ണക്കമ്പനികൾ ഏറ്റെടുക്കുമെന്നും ഇതുവഴി പൊതുജനങ്ങൾക്കു വിലവർധനയുടെ ഭാരം ഉണ്ടാകില്ലെന്നുമാണു കേന്ദ്ര സർക്കാർ സൂചിപ്പിക്കുന്നത്.
അതേസമയം രാജ്യത്ത് ഗാർഹിക ആവശ്യത്തിനായി ഉപയോഗിക്കുന്ന പാചക വാതക സിലിണ്ടറുകളുടെ വില 50 രൂപ വർധിപ്പിച്ചു. സബ്സിഡി നിരക്കിൽ പാചക വാതക സിലിണ്ടർ ലഭിക്കുന്നവർക്കും വില വർധന ബാധകമാണെന്ന് കേന്ദ്ര പെട്രോളിയം പ്രകൃതിവാതക വകുപ്പ് മന്ത്രി ഹർദീപ് സിങ് പുരി പറഞ്ഞു. ഉജ്വല പദ്ധതി ഉപഭോക്താക്കൾക്ക് 14.2 കിലോ സിലിണ്ടർ 550 രൂപയ്ക്ക് ലഭിക്കും. മറ്റുള്ളവർ സിലിണ്ടറിന് 853 രൂപ നൽകണമെന്നും കേന്ദ്രമന്ത്രി അറിയിച്ചു. വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില കഴിഞ്ഞയാഴ്ച 41 രൂപ കുറച്ചിരുന്നു.

Also read:  അനിൽ അംബാനിയുടെ പൂട്ടിയ കമ്പനിയിൽ കെഎഫ് സി പണം നിക്ഷേപിച്ചു; ഗുരുതര ആരോപണവുമായി വി ഡി സതീശൻ

Around The Web

Related ARTICLES

എഐ രംഗത്തെ ആധിപത്യം ലക്ഷ്യമാക്കി യുഎഇ; ലോകത്തെ വലിയ ഡാറ്റാ സെന്ററിന് തുടക്കമാകുന്നു

അബുദാബി : ആധുനിക സാങ്കേതിക രംഗത്ത് നിർണായകമായ മുന്നേറ്റവുമായി യുഎഇ വീണ്ടും ലോക ശ്രദ്ധ നേടുന്നു. ലോകത്തിലെ ഏറ്റവും വലിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഡാറ്റാ സെന്റർ 2026 ഓടെ അബുദാബിയിൽ സ്ഥാപിക്കുമെന്ന് ഔദ്യോഗികമായി

Read More »

കുവൈത്തിൽ കുടിയേറ്റ നിയമലംഘനം: 249 പ്രവാസികൾ പുറത്താക്കപ്പെട്ടു, പരിശോധന കർശനം

കുവൈത്ത് സിറ്റി: കുവൈത്തിൽ താമസ, കുടിയേറ്റ, തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് അറസ്റ്റിലായ 301 പ്രവാസികളിൽ 249 പേരെ രാജ്യത്തുനിന്ന് നാടുകടത്തിയതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ബാക്കിയുള്ള 52 പേരുടെ നിയമപരമായ നടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

Read More »

നാടൻ കോഴികളിലൂടെ അന്താരാഷ്ട്ര വിജയം: ഒമാനിൽ കാർഷിക ബിസിനസ് വിപ്ലവം സൃഷ്ടിച്ച ദാമോദരൻ മുരളീധരൻ

ഒമാനിലെ ബിസിനസ് ലോകത്ത് മലയാളി കർഷകന്റെ ഒരു മാറ്റുരച്ച കുതിപ്പ് – ഈ നിർവചനം ഏറ്റവും അനുയോജ്യമായി വരുന്ന വ്യക്തിയാണ് കൊല്ലം സ്വദേശിയായ ദാമോദരൻ മുരളീധരൻ. നാടൻ കോഴികളിലൂടെ കാർഷിക സംരംഭം വിജയകരമായി വിപുലീകരിച്ച

Read More »

തൊഴിൽമന്ത്രാലയം ഫീസിളവിന് അനുമതി നൽകി; മന്ത്രിസഭയുടെ അംഗീകാരം

ദോഹ: ഖത്തറിലെ സ്വകാര്യ മേഖലയിൽ തൊഴിലുമായി ബന്ധപ്പെട്ട അനുമതികൾക്കും സീലും സർട്ടിഫിക്കേഷനുകൾക്കും ഫീസിൽ ഇളവ് നൽകാനുള്ള തൊഴിൽ മന്ത്രാലയ നിർദേശങ്ങൾക്ക് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചു. പ്രധാനമന്ത്രി കൂടിയായ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ

Read More »

ഇന്ത്യയിലേക്കുള്ള റഷ്യൻ എണ്ണ ഇറക്കുമതിയിൽ വലിയ ഉയർച്ച; ചൈനയ്ക്ക് തിരിച്ചടി, ഇസ്രയേൽ-ഇറാൻ സംഘർഷഭീതിയിൽ എണ്ണവില കുതിച്ചു

ന്യൂഡൽഹി : ഇന്ത്യയിലേക്കുള്ള റഷ്യൻ ക്രൂഡ് ഓയിലിന്റെ ഇറക്കുമതി ഈ മാസം വലിയ കുതിപ്പ് നേടിയിട്ടുണ്ട്. കഴിഞ്ഞ 10 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് റഷ്യൻ എണ്ണ ഇറക്കുമതി പുരോഗമിക്കുന്നത്. ESPO ബ്ലെൻഡ് എന്ന

Read More »

അറബിക് ഭാഷയുടെ ചരിത്രഗ്രന്ഥ പരമ്പര പൂർത്തിയായി; ഷാർജ ഭരണാധികാരിക്ക് യുനെസ്കോയുടെ ആദരം

ഷാർജ / പാരിസ് : അറബിക് ഭാഷയുടെ സമഗ്ര ചരിത്ര ഗ്രന്ഥ പരമ്പരയായ ‘ഹിസ്റ്റോറിക്കൽ കോർപസ് ഓഫ് ദ് അറബിക് ലാംഗ്വേജ്’ വിജയകരമായി പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായി, യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ

Read More »

മലേഷ്യയിൽ പൊതുമാപ്പ് പ്രഖ്യാപിച്ചു: സന്ദർശക വിസ തട്ടിപ്പിൽ കുടുങ്ങിയവർക്കും നാട്ടിലേക്ക് മടങ്ങാൻ അവസരം

ക്വാലാലംപൂര്‍: മലേഷ്യയില്‍ വിസാ തട്ടിപ്പിലൂടെയും, രേഖകളില്ലാതെ താമസത്തിലൂടെയും കുടുങ്ങിയിരിക്കുന്ന വിദേശക്കാർക്ക് വലിയ ആശ്വാസമായി പുതിയ പൊതുമാപ്പ് പ്രഖ്യാപിച്ചു. ‘മൈഗ്രന്റ് റീപാട്രിയേഷൻ പ്രോഗ്രാം-2’ എന്ന പേരിലാണ് ഈ വര്‍ഷത്തെ പൊതുമാപ്പ് സ്‌കീം മെയ് 19 മുതൽ

Read More »

വൈസ് അഡ്മിറൽ ജോർജ് വിക്കോഫ് എ.എം.എച്ച് സന്ദർശിച്ചു; യു.എസ്-ബഹ്‌റൈൻ ആരോഗ്യബന്ധം ശക്തിപ്പെടുന്നു

മനാമ: യു.എസ് നേവൽ ഫോഴ്സ് സെൻട്രൽ കമാൻഡ്, യു.എസ് അഞ്ചാമത് ഫ്ലീറ്റ്, കംബൈൻഡ് മാരിടൈം ഫോഴ്സസ് തുടങ്ങിയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന വൈസ് അഡ്മിറൽ ജോർജ് എം. വിക്കോഫ്, ബഹ്‌റൈനിലെ അൽ ആലിയയിലെ അമേരിക്കൻ

Read More »

POPULAR ARTICLES