തിരുവനന്തപുരം: വിശ്വാസികളെ ദ്രോഹിക്കാന്‍ വന്ന പൂതനയാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എന്ന തന്റെ പ്രയോഗം തിരുത്തില്ലെന്ന് കഴക്കൂട്ടത്തെ ബിജെപി സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന്‍. കഴക്കൂട്ടത്തെ വിശ്വാസികള്‍ കൃഷ്ണന്മാരായി മാറുമെന്നും കടകംപള്ളിയുടെ ഖേദപ്രകടനം വീണിടത്തു കിടന്നുള്ള ഉരുണ്ട് കളിയാണെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. ശബരിമല വിഷയത്തില്‍ കടകംപള്ളി സുരേന്ദ്രന്‍ ഖേദപ്രകടനം നടത്തിയതിനു പിന്നാലെയായിരുന്നു ശോഭാ സുരേന്ദ്രന്റെ വിവാദ പരാമര്‍ശം.
അതേസമയം താന്‍ തൊഴിലാളിവര്‍ഗ സംസ്‌കാരത്തില്‍ വളര്‍ന്ന നേതാവാണെന്നും സ്ത്രീകളെയും പ്രതിയോഗികളെയും ബഹുമാനിക്കാനാണ് പഠിച്ചിട്ടുളളതെന്നും കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചു. ശോഭയെ ജനം വിലയിരുത്തട്ടെയെന്നും മന്ത്രി പറഞ്ഞു.