ഏലൂര്‍ മഞ്ഞുമ്മല്‍ പണിക്കകടവ് കാച്ചാനി കോടത്ത് പരേതനായ രവിയുടെ മകന്‍ കെ ആര്‍ ബിജു ആണ് മരിച്ചത്. ബിജു പുഴ നീന്തി കടക്കുന്നതിനിടെയാണ് മുങ്ങി മരിച്ചത്
കൊച്ചി: പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ഏലൂര്‍ മഞ്ഞുമ്മല്‍ പണിക്കകടവ് കാ ച്ചാനി കോടത്ത് പരേതനായ രവിയുടെ മകന്‍ കെ ആര്‍ ബിജു (46) ആണ് മരിച്ചത്. ബിജു പുഴ നീ ന്തി കടക്കുന്നതിനിടെയാണ് മുങ്ങി മരിച്ചത്.
വൈകീട്ട് നാല് മണിയോടെയാണ് ബിജു പുഴയിലിറങ്ങിയത്. തുടര്‍ന്ന് എതിര്‍ ദിശയിലേക്ക് നീന്തു ന്നതിനിടെ മുങ്ങി താഴുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസികള്‍ ഉടനെ പുഴയില്‍ ഇറങ്ങിയെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല.
മൃതദേഹം മഞ്ഞുമ്മല്‍ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍. ഭാര്യ: സുനിത. മക്കള്‍: ദേവിക, അജി ല്‍. മാതാവ് ഉഷ.