English हिंदी

Blog

drugs

ലക്ഷദ്വീപ് തീരത്തിനടുത്ത് പുറംകടലില്‍ 1500 കോടി രൂപയുടെ ഹെറോയിന്‍ പിടികൂടിയ സംഭവത്തില്‍ രണ്ട് ബാട്ടുടമകളെ ഡി ആര്‍ ഐ പിടികൂടി. ഇന്നലെ രാത്രി കന്യാകുമാരിയി ല്‍ നിന്ന് പിടികൂടിയ ഇവരെ ഇന്ന് ഉച്ചയോടെ തിരുവനന്തപുരം കോടതിയില്‍ ഹാജരാക്കും

കൊച്ചി : ലക്ഷദ്വീപ് തീരത്തിനടുത്ത് പുറംകടലില്‍ 1500 കോടി രൂപയുടെ ഹെറോയിന്‍ പിടികൂടിയ സംഭവത്തില്‍ രണ്ട് ബാട്ടുടമകളെ ഡി ആര്‍ ഐ പിടികൂടി. ഇന്നലെ രാത്രി കന്യാകുമാരിയില്‍ നിന്ന് പിടികൂടിയ ഇവരെ ഇന്ന് ഉച്ചയോടെ തിരുവനന്തപുരം കോടതിയില്‍ ഹാജരാക്കും.

വ്യാഴാഴ്ച അര്‍ധരാത്രിയാണ് ഡിആര്‍ഐയും കോസ്റ്റ് ഗാര്‍ഡും ചേര്‍ന്ന് രണ്ട് ബോട്ടുകളില്‍ നിന്നായി 218 കിലോ ഹെറോയിന്‍ ലഹരിമരുന്ന് പിടികൂടിയ ത്.അന്താരാഷ്ട്ര വി പണിയില്‍ 1,500 കോടി രൂപ വിലവരുന്ന മയക്ക് മരുന്നായി രുന്നു തമിഴ്നാട്ടില്‍ നിന്നുള്ള രണ്ട് ബോട്ടുകളില്‍ നിന്നായി കണ്ടെത്തിയത്. രണ്ട് ബോട്ടിലുണ്ടായിരുന്ന നാലു മലയാളികളടക്കം 20 ജീവനക്കാരേയും ക സ്റ്റഡിയിലെടുക്കുകയായിരുന്നു.

ഹെറോയിന്‍ പിടികൂടിയ സംഭവത്തില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ഊര്‍ജിതമാക്കി. അന്വേഷ ണത്തിന്റെ ഭാഗമായി തമിഴ്‌നാട്ടിലെ കന്യാകുമാരി, നാര്‍കോവില്‍ മേഖലകളി ല്‍ ഡിആര്‍ഐ വ്യാപകമാ യ റെയ്ഡ് നടത്തുകയാണ്. ലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താനാ ണ് ഡിആര്‍ഐയുടെ പരിശോധന. സംഭവത്തില്‍ കേന്ദ്ര ഏജന്‍സികളായ റോയും എന്‍ഐഎയും വി വരങ്ങള്‍ തേടിയിട്ടുണ്ട്.

അഫ്ഗാനിസ്താനില്‍ നിന്നുള്ള ഹെറോയിന്‍ പാകിസ്താനില്‍ നിന്ന് പുറംകടലില്‍ എത്തിച്ചാണ് ബോട്ടുകളി ലേക്കു മാറ്റിയതെന്നാണ് സംശയിക്കുന്നത്. കന്യാകുമാരിയായി രുന്നു ബോട്ടുകളുടെ ലക്ഷ്യമെന്നാണ് ചോ ദ്യംചെയ്യലില്‍ നിന്നു വ്യക്തമായത്. പ്രിന്‍സ്, ലിറ്റില്‍ ജീസസ് എന്നീ മീന്‍പിടിത്ത ബോട്ടുകളില്‍ നിന്നാണ് ഹെറോയിന്‍ പായ്ക്ക റ്റുകള്‍ ചാക്കില്‍ നിറച്ച് അറയില്‍ ഒളിപ്പിച്ചതായി കണ്ടെത്തിയത്.