തന്നെക്കുറിച്ച് പിസി ജോര്‍ജ് നടത്തിയ അഭിപ്രായപ്രകടനം തിരുത്തിയ സ്ഥിതിക്ക് പ്രതികരിക്കുന്നില്ല
ഷാര്‍ജ : മുന്‍ എംഎല്‍എയും ജനപക്ഷം നേതാവുമായ പിസി ജോര്‍ജിന്റെ പ്രസ്താവനകളോട് പ്രതിക രിക്കുന്നില്ലെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി.
തനിക്കെതിരായ പ്രസ്താവന പിസി ജോര്‍ജ് തിരുത്തിയ സ്ഥിതിക്ക് ഇനി ആ വിഷയത്തെ കുറിച്ച് പ്രതിക രിക്കുന്നില്ലെന്ന് ഷാര്‍ജയില്‍ കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് സന്ദര്‍ശിക്ക വെയാണ് യൂസഫലി മാധ്യമപ്രവര്‍ത്തകരോട് ഇങ്ങിനെ പറഞ്ഞത്.
കാര്യങ്ങള്‍ തിരിച്ചറിയാന്‍ കെല്പുള്ളവരാണ് മലയാളികളെന്നും തന്നെക്കുറിച്ച് പറയുന്നതിലെ സത്യം മല യാളികള്‍ക്ക് തിരിച്ചറിയാനാകാുമെന്ന് എംഎ യൂസഫലി പറഞ്ഞു.
യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയെ മോചിപ്പിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നു ണ്ടെന്നും തനിക്ക് കഴിയുന്ന എല്ലാ പിന്തുണയും നല്‍കുമെന്നും യൂസഫലി പറഞ്ഞു.