ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു. കിഴക്കഞ്ചേരി കൊച്ചുപറമ്പില്‍ എല്‍സി (58) ആണ് മരിച്ചത്. സംഭവത്തിന് പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ച ഭര്‍ത്താവ് വര്‍ഗീസ് ആശുപത്രിയില്‍ ചികിത്സയിലാണ്
പാലക്കാട് : കിഴക്കഞ്ചേരിയില്‍ ഭാര്യയെ കഴുത്തറുത്ത് കൊന്ന ശേഷം ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു. കൊച്ചുപറമ്പില്‍ വര്‍ഗീസാണ് ഭാര്യ എല്‍സി(58)യെ കൊന്നത്. സംഭവത്തിന് പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ച ഭര്‍ത്താവ് അപ്പച്ചന്‍ എന്ന വര്‍ഗീസ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഉച്ചക്ക് പന്ത്രണ്ടരയോടെ വര്‍ഗീസ് വടക്കഞ്ചേരി പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് ഭാര്യയെ കൊലപെടു ത്തിയെന്ന് അറിയിച്ചത്. താനും ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്നാണ് വര്‍ഗീസ് വിളിച്ച് പറഞ്ഞ ത്. പൊലീസ് വീട്ടില്‍ എത്തിയപ്പോള്‍ കൈ ഞരമ്പ് മുറിച്ച് വര്‍ഗീസ് ആത്മഹത്യയ്ക്ക് ശ്രമിക്കുന്നതാണ് കണ്ട ത്.
ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി പാലക്കാട് ജില്ലാ ആശുപത്രിയി ലേക്കും മാറ്റി. എല്‍സിയുടെ മൃതദേഹം പൊലീസ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശു പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.