Web Desk
ജനീവ: ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ശ്വസന വൈഷമ്യമുള്ള രോഗികള്‍ക്ക് മതിയായ ഓക്സിജൻ നല്‍കാൻ കഴിയാത്ത സാഹചര്യം ഉണ്ടാകുമെന്ന ആശങ്കയില്‍ ലോകാരോഗ്യ സംഘടന. ഓക്‌സിജന്‍ സിലിണ്ടറിനായി ആളുകള്‍ നെട്ടോട്ടം ഓടേണ്ടിവരുമെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനം മുന്നറിയിപ്പ് നല്‍കി. ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 10 ദശലക്ഷത്തിലേക്ക് അടുക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്
95,27,125 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. 480,000ത്തോളം പേര്‍ മരിക്കുകയും ചെയ്തു. 51,75,406 പേരാണ് വിവിധ രാജ്യങ്ങളിലായി ഇതുവരെ രോഗമുക്തി നേടിയത്. ആരോഗ്യ രംഗത്ത് മാത്രമല്ല സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയവുമായ പ്രതിസന്ധികളിലേക്കാണ് കൊറോണ വെെറസ് ലോകത്തെ നയിക്കുന്നതെന്നും ടെഡ്രോസ് അദാനം പറഞ്ഞു. കൂടാതെ കാലങ്ങളോളം ജനങ്ങള്‍ കൊറോണയുടെ പരിണത ഫലങ്ങള്‍ നേരിടേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.